തിരുവനന്തപുരം: മിക്സ്ചർ തൊണ്ടയിൽ കുരുങ്ങി ഒന്നാം ക്ലാസുകാരിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കോട്ടൻ ഹിൻ സ്കൂളിലെ വിദ്യാർഥി നിവേദിത ആണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവമുണ്ടായത്.
ഓട്ടോ തൊഴിലാളിയായ രാജേഷിൻ്റെ ഏകമകളാണ് നിവേദിത. ഞായറാഴ്ച ഉച്ചയോടെ തൃക്കണ്ണാപുരത്തെ വീട്ടിൽ മിക്സ്ചർ കഴിച്ച് കൊണ്ടിരിക്കെ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ട കുട്ടി അവശയായി വീണതോടെ അതിവേഗം ആശുപത്രിയിൽ എത്തിച്ചു.
വിദഗ്ധ ചികിത്സ നൽകിയെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.