തിരുവനന്തപുരം: പ്രശസ്തസംഗീത സംവിധായകനും ആകാശവാണിയിലെ സീനിയർ മ്യൂസിക്ക് കമ്പോസറും ആയിരുന്ന ശ്രീ മുരളി സിത്താര അന്തരിച്ചു.
സിനിമ സംഗീത സംവിധായകൻ മുരളി സിത്താര (65) യെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വട്ടിയൂർക്കാവ് തോപ്പുമുക്കിൽ ആമ്പാടിയിലാണ് ഇന്നലെ ഉച്ചയോടെ അകത്തുനിന്നു പൂട്ടിയ മുറി തുറക്കാത്തതിനാൽ മകൻ എത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്.മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ നടക്കും.
90കളിൽ ഒട്ടേറെ ഹിറ്റ് ചലച്ചിത്ര ഗാനങ്ങൾക്ക് സംഗീതം നൽകിയ മുരളി ദീർഘകാലം ആകാശവാണിയിലെ സീനിയർ മ്യൂസിക് കംപോസറായിരുന്നു. ആകാശവാണിയിൽ ആയിരത്തിലധികം ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. 1987-ൽ തീക്കാറ്റ് എന്ന ചിത്രത്തിലെ ‘ഒരുകോടി സ്വപ്നങ്ങളാൽ’ എന്ന ഹിറ്റ് ഗാനമാണ് മുരളി സിതാരയെന്ന സംഗീത സംവിധായകന്റെ ആദ്യ സിനിമാഗാനം.
വളരെ ദരിദ്രമായ ജീവിത ചുറ്റുപാടില്‍ നിന്നാണ് സംഗീതം പഠിച്ച് പ്രൊഫഷണല്‍ സംഗീതലോകത്തത്തെുന്നത്. ഗാനമേളകളിലൂടെ ശ്രദ്ധേയനായ ഇദ്ദേഹം ‘സിതാര ഓര്‍ക്കസ്ട്ര’യില്‍ പ്രവര്‍ത്തിച്ചത്തിലൂടെയാണ് മുരളി സിതാര എന്ന പേര് ലഭിക്കുന്നത്. യേശുദാസിന്റെ തിരുവനന്തപുരത്തെ ‘തരംഗനിസരി’ സംഗീതസ്കൂളില്‍ നിന്നാണ് കര്‍ണാടകസംഗീതവും വെസ്റ്റേണ്‍ വയലിനും പഠിച്ചത്. ഗായകൻ യേശുദാസാണ് മുരളിക്ക് സംഗീത പഠനത്തിന് അവസരം ഒരുക്കിയത്. ദീർഘനാൾ തരംഗിണി സ്റ്റുഡിയോയിൽ വയലിനിസ്റ്റ് ആയിരുന്നു. ഓലപ്പീലിയിൽ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടിൽ, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവർണ്ണഭൂമിയിൽ, അമ്പിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയ ലളിതഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടങ്ങി യവരുടെ രചനകൾക്ക് സംഗീതം നൽകി. കർണാടക സംഗീതത്തിലെ 72 മേളകർത്താ രാഗങ്ങളിലും പാട്ടുകൾ കംപോസ് ചെയ്തിരുന്നു. മൃദംഗ വിദ്വാൻ ചെങ്ങന്നൂർ വേലപ്പനാശാന്റെ മകനാണ് മുരളി.
1991-ൽ ആകാശവാണി തിരുവനന്തപുരം നിലയത്തിൽ എത്തി. ഒഎൻവി, കെ.ജയകുമാർ, വയലാർ ശരത് ചന്ദ്രവർമ
24 വർഷത്തോളം ആകാശവാണിയിൽ കമ്പോസറായിരുന്നു മുരളി സിത്താര. മ്യൂസിക് കംപോസിംഗിനുള്ള ആകാശവാണിയുടെ എ ടോപ്പ് ഗ്രേഡ് ലഭിച്ച സംഗീതസംവിധായകന്‍ കൂടിയായ മുരളി സിതാരയുടെ പിതാവ് മൃദംഗവിദ്വാന്‍ ചെങ്ങന്നൂര്‍ വേലപ്പനാശാനാണ്.
ഭാര്യ: ശോഭനകുമാരി. മക്കൾ: മിഥുൻ മുരളി (കീബോർഡ് പ്രോഗ്രാമർ ), വിപിൻ മുരളി എന്നിവരാണ്.