തെലങ്കാനയിൽ നിക്ഷേപം നടത്തി കോടികൾ സമ്പാദിക്കാനുള്ള അവസരമൊരുക്കിയതിന് ഏറ്റവുമധികം കടപ്പാട് കുന്നത്തുനാട് എംഎൽഎയോടാണ്.തൃക്കാക്കര, പെരുമ്പാവൂർ, മൂവാറ്റുപുഴ, എറണാകുളം എം എൽ എമാരോടും ചാലക്കുടി എം പിയോടും നന്ദിയുണ്ടെന്നും സാമ്പു എം ജേക്കബ് പരിഹസിച്ചു.
മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയ്ക്കും കിറ്റെക്സ് എംഡി മറുപടി നൽകി. ”എൻ്റെ മനസിൽ മുഖ്യമന്ത്രിക്ക് ഒരു സ്ഥാനമുണ്ട്. അദ്ദേഹത്തിന് എന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ട്. അതിനാൽ തന്നെ മുഖ്യമന്ത്രിയോട് വാക്കുകളോട് പ്രതികരിക്കാനില്ല. രാഷ്ട്രീയ ആരോപണങ്ങളോട് അത്തരം വേദിയിൽ വെച്ച് പ്രതികരിക്കും. ഞാനൊരു ബിസിനസുകാരനാണ്. കേരളത്തിലെ വ്യവസായികൾക്ക് എൻ്റെ ഈ യാത്ര ഒരു മാതൃകയാണ്”- എന്നും അദ്ദേഹം പറഞ്ഞു.
തെലങ്കാനയിൽ ആദ്യഘട്ടത്തിൽ ആയിരം കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. അതിനായുള്ള ഉറപ്പ് നൽകിയിട്ടുണ്ട്. കൂടുതൽ നിക്ഷേപം നടത്തണോ എന്ന കാര്യത്തിൽ ആലോചനയുണ്ടാകും. കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ തന്നെ വിളിച്ചിരുന്നു. കർണാടകയിൽ നിക്ഷേപം നടത്താൻ ക്ഷണിക്കുകയും ചെയ്തു. കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ ക്ഷണമുണ്ട്. ഇക്കാര്യത്തിൽ ആലോചന നടത്തി തീരുമാനമെടുക്കുമെന്നും കിറ്റെക്സ് എംഡി സാമ്പു എം ജേക്കബ് പറഞ്ഞു.