Argentina-Brazil: കോപ്പ അമേരിക്ക ഫൈനൽ പോരാട്ടത്തിൽ ബ്രസീലും അർജന്റീനയും ഏറ്റമുട്ടാനൊരുങ്ങുകയാണ്. മാരക്കാനയിൽ ഇന്ത്യൻ സമയം ഞായറാഴ്ച പുലർച്ചെ 5.30ന് നടക്കുന്ന മത്സരത്തിൽ ഏത് ടീം ജയിക്കുമെന്ന ആകാംക്ഷയിലാണ് ആരാധകർ.
ഇത് അഞ്ചാം തവണയാണ് ബ്രസീലും അർജന്റീനയും ഒരു പ്രധാന ടൂർണമെന്റിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്.
84 വർഷത്തിനിടെ പ്രധാന ടൂർണമെന്റുകളുടെ ഫൈനലുകളിൽ നാല് തവണ ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയപ്പോൾ മൂന്ന് തവണയും ജയം ബ്രസീലിനൊപ്പമായിരുന്നു. ഒരു തവണ അർജന്റീനയ്ക്കൊപ്പവും. ഇതിൽ ഇരു ടീമും സമനിലയിൽ അവസാനിപ്പിച്ചപ്പോൾ ഷൂട്ടൗട്ടിൽ ബ്രസീൽ വിജയിച്ച 2004ലെ കോപ്പ അമേരിക്ക ഫൈനലും ഉൾപ്പെടുന്നു.
1937ലാണ് ബ്രസീലും അർജന്റീനയും ഇത്തരത്തിൽ ആദ്യമായി ഏറ്റുമുട്ടിയത്. മറ്റ് മൂന്ന് ഫൈനൽ പോരാട്ടങ്ങളും 2000ന് ശേഷമായിരുന്നു.
1937 COPA AMERICA: 1937 കോപ്പ അമേരിക്ക: അർജന്റീന 2, ബ്രസീൽ 0
കോപ്പ അമേരിക്ക അന്ന് റൗണ്ട് റോബിൻ ഫോർമാറ്റിലുള്ള ടൂർണമെന്റായിരുന്നു. അതിൽ ഫൈനൽ ഇല്ലായിരുന്നു. 1937 ൽ രണ്ട് ചിരവൈരികളും എട്ട് പോയിന്റ് വീതം നേടി. വിജയിയെ തിരഞ്ഞെടുക്കുന്നതിനായി ഗോൾ വ്യത്യാസം പരിഗണിക്കുന്നതിനുപകരം പരസ്പരം മത്സരിക്കാൻ ബ്രസീലും അർജന്റീനയും സമ്മതിച്ചു.
ബ്യൂണസ് അയേഴ്സിലെ സാൻ ലോറെൻസോയുടെ പഴയ സ്റ്റേഡിയമായ ഗാസെമെട്രോയിൽ നടന്ന മത്സരം 90 മിനിറ്റിനുശേഷം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. എക്സ്ട്രാ ടൈമിൽ വിസെൻറ് ഡി ലാ മാതയുടെ ഇരട്ടഗോളുകളിലൂടെ അർജന്റീന ജയം നേടി. കോപ്പയിലെ അർജന്റീനയുടെ അഞ്ചാം കിരീടനേട്ടമായിരുന്നു അത്.
2004 COPA AMERICA: 2004 കോപ്പ അമേരിക്ക: ബ്രസീൽ 2, അർജന്റീന 2 (പെനാൽറ്റിയിൽ ബ്രസീൽ വിജയിച്ചു)
ലിമയിലെ എസ്റ്റാഡിയോ നാഷണലിൽ നടന്ന മത്സരം അവസാനത്തോടടുക്കുമ്പോൾ അർജന്റീന വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ ബ്രസീൽ അർജന്റീനയെ സമനിലയിൽ തളക്കുകയും ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോൾ കാനറികൾ ജയം സ്വന്തമാക്കുകയുമായിരുന്നു.
ക്രിസ്റ്റ്യൻ ഗോൺസാലസിന്റെ ഗോളിലൂടെ അർജന്റീനയാണ് മത്സരത്തിൽ ആദ്യ ലീഡ് നേടിയത്. ആദ്യ പകുതിയുടെ അവസാനത്തിൽ ലൂയിസോ ബ്രസീലിന്റെ സമനില ഗോൾ നേടി.
Read More: കോപ്പ അമേരിക്ക: പെറുവിനെ തോൽപ്പിച്ച് കൊളംബിയ മൂന്നാമത്
മത്സരം അവസാനിക്കാൻ മൂന്ന് മിനുറ്റ് മാത്രം ശേഷിക്കേ സീസർ ഡെൽഗഡോ നേടിയ ഗോളോട് കൂടി മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളിന് അർജന്റീനയുടെ ജയം ഉറപ്പിച്ചു. എന്നാൽ ബ്രസീൽ സ്ട്രൈക്കർ അഡ്രിയാനോ മത്സരത്തിന്റെ അവസാന ഷോട്ടിൽ ഗോൾ നേടി മത്സരം പെനാൽറ്റിയിലേക്ക് എത്തിച്ചു. പെനാൽറ്റിയിൽ ബ്രസീൽ ജയിച്ചു, കോപ്പ അമേരിക്കയിലെ ഏഴാമത്തെ കിരീട നേട്ടം.
2005 CONFEDERATIONS CUP: 2005 കോൺഫെഡറേഷൻസ് കപ്പ്: ബ്രസീൽ 4, അർജന്റീന 1
സെമിഫൈനലിൽ ബ്രസീൽ ആതിഥേയരായ ജർമ്മനിയെ പുറത്താക്കിയപ്പോൾ അർജന്റീന പരാജയപ്പെടുത്തിയത് മെക്സിക്കോയെ. ഫൈനലിൽ ചിരവൈരികളുടെ ഏറ്റുമുട്ടൽ.
റൊണാൾഡോ പരിക്കേറ്റ് പുറത്തായിരുന്ന മത്സരത്തിൽ പകരക്കാരനായി റോബീന്യോയാണ് അന്ന് ബ്രസീലിനെ നയിച്ചത്.
പന്ത്രണ്ടാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്ന് ഒരു ഷോട്ടിലൂടെ അഡ്രിയാനോ ബ്രസീലിന്റെ ആദ്യ ഗോൾ നേടി. അഞ്ച് മിനിറ്റിനുശേഷം കാക്ക അതേ സ്ഥാനത്ത് നിന്ന് വല ചലിപ്പിച്ചു.
അക്കാലത്തെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനായ റൊണാൾഡിനോ 48 ആം മിനുട്ടിൽ ക്ലോസ് റേഞ്ചിൽ നിന്ന് മൂന്നാമത്തെ ഗോളും നേടി. 64 ആം മിനുട്ടിൽ ഒരു ഹെഡറിലൂടെ അഡ്രിയാനോ നാലാമത്തെ ഗോളും നേടി. പാബ്ലോ ഐമർ അർജന്റീനയുടെ ഏക ഗോൾ നേടിയ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളിന് കാനറികൾ ജയം നേടി.
2007 COPA AMERICA: 2007 കോപ്പ അമേരിക്ക: ബ്രസീൽ 3, അർജന്റീന 0
കോപ്പ അമേരിക്കയിൽ അർജന്റീന വിജയിക്കുമെന്ന് പ്രതീക്ഷക്കപ്പെട്ട വർഷമായിരുന്നു. 20കാരനായ ലയണൽ മെസി മറാകൈബോയിൽ ആ ഫൈൽ കളിച്ചു, ജുവാൻ റോമൻ റിക്വെൽമെ, കാർലോസ് ടെവസ് എന്നിവരും ഒപ്പം.
പക്ഷേ ജയസാധ്യത കൽപിക്കപ്പെട്ടവർക്ക് ഒരു മാറ്റവും വരുത്താനായില്ല. ജൂലിയോ ബാപ്റ്റിസ്റ്റയുടെ ഗോളും റോബർട്ടോ അയാലയുടെ സെൽഫ്ഗോളും തുടർന്ന് ഡാനി ആൽവസിന്റെ ഗോളും ബ്രസീലിന് എതിരില്ലാത്ത മൂന്ന് ഗോളിന്റെ ലീഡ് നേടിക്കൊടുത്തു. മെസി ആദ്യമായി ടൂർണമെന്റ് ഫൈനലിൽ അർജന്റീനയുടെ പ്രകടനത്തിൽ ഒരു നിരാശനായതും ആ മത്സരത്തിലാണ്.
The post Argentina-Brazil: ബ്രസീൽ-അർജന്റീന: ചിരവൈരികൾ ഫൈനലിൽ ഏറ്റുമുട്ടുന്നത് അഞ്ചാം തവണ appeared first on Indian Express Malayalam.