തിരുവനന്തപുരം> വനമഹോത്സവത്തിന്റെ ഭാഗമായി കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന് മാനന്തവാടി മേഖല കമ്മിറ്റിയും മേരി മാതാ കോളേജ് ഇല്നസ് യൂണിറ്റും സംയുക്തമായി ‘വനം ഇന്നും നാളെയും’ എന്ന വിഷയത്തില് വെബിനാര് സംഘടിപ്പിച്ചു. മേരി മാതാ ആര്ട്സ് ആന്റ് സയന്സ് കോളേജ് പ്രിന്സിപ്പല് ഡോ. മരിയ മാര്ട്ടിന് ജോസഫ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി എസ്. ശരത് ചന്ദ് സ്വാഗതം ആശംസിച്ചു.
കൈരളി ന്യൂസ് മുന് നാഷണല് കറസ്പോണ്ടന്റായ യാസിര് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. 100ഓളം വിദ്യാര്ത്ഥികള് അധ്യാപകര് വനം വകുപ്പ് ജീവനക്കാര് എന്നിവര് പങ്കെടുത്തു.
കെഎഫ്പിഎസ്എ സംസ്ഥാന ജനറല് സെക്രട്ടറി എം മനോഹരന്. വയനാട് ജില്ലാ സെക്രട്ടറി ബീരാന്കുട്ടി,ജില്ലാ പ്രസിഡന്റ് സുന്ദരന്, എസ് എന് രാജേഷ്,ജീവരാജ്,സനല് കുമാര് വികാസ്, പ്രജീഷ്, അമ്പിളി പിആര് എന്നിവര് സംസാരിച്ചു