പയ്യാനയ്ക്കൽ ചാമുണ്ടി വളപ്പിൽ ആയിഷ റെനയാണ് കൊല്ലപ്പെട്ടത്. കുഞ്ഞ് കഴിച്ച മാങ്ങയിൽ ജിന്ന് ഉണ്ടെന്ന് വിശ്വസിച്ച അമ്മ കുട്ടിയെ തുണി ഉപയോഗിച്ച് വായ അമര്‍ത്തിപ്പിടിക്കുകയും കുട്ടി മരിക്കുകയുമായിരുന്നുവെന്നാണ് പോലീസിൻ്റെ സംശയം. അമ്മ സമീറയ്ക്ക് മാനസികരോഗമുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നെങ്കിലും ഇവര്‍ക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ലെന്നാണ് ചികിത്സിച്ച ഡോക്ടര്‍ പറയുന്നത്. മുൻപ് ഇവര്‍ മാനസിക രോഗത്തിനു ചികിത്സ തേടിയിട്ടുമില്ല. ഇക്കാര്യം പന്നിയങ്കര പോലീസ് ഇൻസ്പെക്ടര്‍ റജീന കെ ജോസും സ്ഥിരീകരിച്ചതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
Also Read:
സമീറ കോഹിനൂരിനടുത്ത് ഒരു ഉസ്താദിനെ സന്ദര്‍ശിച്ചിരുന്നതായും പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ചില കാര്യങ്ങള്‍ നടക്കാനായി അദ്ദേഹം വെള്ളം മന്ത്രിച്ചു നല്‍കിയിരുന്നുവെന്നും ഈ വെള്ളം പതിവായി കുടിച്ചിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. നിലവിൽ സമീറ കുതിരവട്ടം മാനസികരോഗാശുപത്രിയിലാണുള്ളത്. മാനസികരോഗമില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തിൽ ഉടൻ തന്നെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
Also Read:
മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് സമീറ നിലവിൽ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലാണുള്ളത്. ഇവർക്ക് മനോരോഗമുള്ളതായി ഇതുവരെ വ്യക്തമായിട്ടില്ലെന്നാണ് കേസിെൻറ അന്വേഷണ ചുമതലയുള്ള പന്നിയങ്കര പൊലീസ് ഇൻസ്പെക്ടർ റജീന കെ. ജോസ് പറയുന്നത്. ഈ ഒരാവശ്യത്തിന് ഇവർ നേരത്തെ ചികിത്സ തേടിയതായി കണ്ടെത്താനായിട്ടില്ല. മാനസികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ മെഡിക്കൽ റിപ്പോർട്ട് ലഭിച്ച ശേഷം അറസ്റ്റ് ഉൾപ്പെടെ തുടർനടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് നവാസ് – സമീറ ദമ്പതികളുട മകള്‍ ആയിഷ റെന മരിച്ചത്. ബഹളം കേട്ടു വീട്ടിലെത്തിയ നാട്ടുകാര്‍ കുട്ടിയെ ബോധരഹിതയായ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമായതിനു പിന്നാലെ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിരുന്നു. നിലവിൽ അമ്മ സമീറയ്ക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. സംഭവസമയം വീട്ടിലുണ്ടായിരുന്ന അമ്മ സമുബൈദയിൽ നിന്നു പോലീസ് മൊഴിയെടുക്കും.