കൊച്ചി: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വേണമെന്ന കസ്റ്റംസിന്റെ ആവശ്യം സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതി തള്ളി. നാലു ദിവസംകൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു കസ്റ്റംസിന്റെ ആവശ്യം. കേസിലെഒന്നാം പ്രതി മുഹമ്മദ് ഷഫീഖിന് കോടതി ജാമ്യം അനുവദിച്ചു.
ടി. പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിക്കൊപ്പം അർജുൻ ആയങ്കിയെ ചോദ്യംചെയ്യണമെന്നത് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പുതിയ അപേക്ഷയുമായി കസ്റ്റംസ് കോടതിയിൽ എത്തിയത്. എന്നാൽ, അർജുൻ ആയങ്കിയെ തുടർന്നും കസ്റ്റഡിയിൽ നൽകാൻ കഴിയില്ലെന്നും ആവശ്യമെങ്കിൽ ജയിലിൽ പോയി ചോദ്യംചെയ്യാമെന്നും കോടതി പറഞ്ഞു.
കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് അർജുൻ ആയങ്കിയുടെ കസ്റ്റഡി നീട്ടണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ചയും കസ്റ്റംസ് കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ആവശ്യം അംഗീകരിച്ചില്ല. തുടർന്നാണ് പുതിയ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കസ്റ്റംസ് വീണ്ടും കോടതിയെ സമീപിച്ചത്.
Content Highlights:ramanattukara gold smuggling case- court denies arjun ayankis custody extension application of customs