അന്വേഷണവുമായി പ്രതി സഹകരിച്ചിട്ടുണ്ടെന്നാണ് കസ്റ്റംസ് കോടതിയെ അറിയിച്ചത്. ഇതെല്ലാം പരിഗണിച്ചാണ് കോടതി ജാമ്യം അനുവദിച്ച് ഉത്തരവിട്ടത്. ഇയാളാണ് കേസിലെ നിർണായ വിവരങ്ങൾ കസ്റ്റംസിന് നൽകിയതെന്നാണ് റിപ്പോർട്ട്. കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി കസ്റ്റംസ് മുദ്രവെച്ച കവറിൽ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
രാമനാട്ടുകര വാഹനാപകടം നടന്ന ദിവസം കരിപ്പൂരിൽ സ്വർണ്ണവുമായി വിദേശത്ത് നിന്നും എത്തിയത് ഷഫീഖ് ആയിരുന്നു. സ്വർണ്ണം കൊണ്ടുവന്നത് അർജ്ജുൻ ആയങ്കിക്ക് നൽകാൻ വേണ്ടി തന്നെയായിരുന്നെന്നും വിദേശത്ത് വെച്ച് സ്വർണ്ണം കൈമാറിയവർ അർജ്ജുൻ എത്തുമെന്നാണ് അറിയിച്ചിരുന്നതെന്നും ഇയാൾ മൊഴി നൽകിയിരുന്നെന്നാണ് ഏഷ്യാനെറ്റ് റിപ്പോർട്ട്.
Also Read :
സ്വർണ്ണവുമായി എത്തുന്ന ദിവസം നിരവധി തവണ അർജ്ജുൻ വിളിച്ചിരുന്നതായും ഷഫീഖ് വെളിപ്പെടുത്തിയിരുന്നു. അതേസമയം അർജ്ജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി നാല് ദിവസം കൂടി നീട്ടണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് കോടതിയെ സമീപിച്ചിട്ടുണ്ട്. മുഹമ്മദ് ഷാഫിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്വർണക്കടത്തിൽ ഇരുവരും തമ്മിലുള്ള ബന്ധത്തിന് തെളിവ് ലഭിച്ചിട്ടുണ്ടെന്നും ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യേണ്ടതിനാൽ അർജ്ജുനെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നുമാണ് ആവശ്യം.