കളമശേരി> എറണാകുളം റൂറൽ ജില്ലയിലെ സബ് ഇൻസ്പെക്ടർ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ. പെരുമ്പാവൂർ ഇരിങ്ങോൾ പുത്തൻകുളങ്ങര വീട്ടിൽ പി കെ അയ്യപ്പൻ ( 52 ) ആണ് മരിച്ചത്. കളമശേരി എആർ ക്യാമ്പ് പരിസരത്തെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി ഫോണിൽ കിട്ടാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സെൻട്രൽ പോലീസ് കാന്റിൻ അസിസ്റ്റന്റ് മാനേജർ ആയിരുന്നു.
കേരള പോലീസ് അസോസിയേഷൻ എറണാകുളം റൂറൽ ജില്ലാ കമ്മിറ്റി സെക്രട്ടറി, പ്രസിഡണ്ട് , സംസ്ഥാന നിർവാഹകസമിതി അംഗം, കേരള പോലീസ് ഹൗസിംഗ് സഹകരണ സംഘം ഡയറക്ടർ ബോർഡ് മെമ്പർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗമാണ്.
ഭാര്യ: ഷീബ. മക്കൾ : ഗോപി കൃഷ്ണ, ഗൗരി നന്ദന.