കൊടുങ്ങല്ലൂർ: മെഡിക്കൽ വിദ്യാർഥിനിയെ നഗരമധ്യത്തിലുളള ഫ്ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയനാട് വിംസ് മെഡിക്കൽ കോളജിലെ അവസാന വർഷ വിദ്യാർഥിനി അമൽ (22) ആണ് മരിച്ചത്. കൊടുങ്ങല്ലൂർ കൈതവളപ്പിൽ നസീറിന്റെ മകളാണ് അമൽ.
ഇന്നലെ രാത്രിയാണ് കൊടുങ്ങല്ലൂരിലെ മുഗൾ അപ്പാർട്ട്മെന്റിലെ അടച്ചിട്ട മുറിയിൽ അമലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)