പ്രതിയ്ക്ക് സിപിഎം സംരക്ഷണം കൊടുക്കുകയാണെന്ന് യൂത്ത് കോൺഗ്രസും ബിജെപിയും ആരോപിക്കുന്നതിനിടയിലാണ് മരിച്ച കുട്ടിയുടെ അച്ഛൻ്റെ പ്രതികരണം. അന്വേഷണത്തിൽ തൃപ്തനാണെന്നും പ്രതിയ്ക്ക് പരമാവധി ശിക്ഷ കിട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടതായും 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സ്വന്തം മകനെപ്പോലെയാണ് അര്‍ജുനെ കണ്ടത്. ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമാണ് നടന്നത്. അര്‍ജുൻ ഡിവൈഎഫ്ഐയുടെ വലിയ നേതാവൊന്നും അല്ലെന്നും ദുരൂഹത തോന്നിയപ്പോള്‍ പോലീസ് അന്വേഷണം നടത്തിയതിനാലാണ് പ്രതിയെ പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
Also Read:
കഴിഞ്ഞ ദിവസമാണ് പ്രതി അര്‍ജുൻ്റെ ഡിവൈഎഫ്ഐ ബന്ധം ഉയര്‍ത്തിക്കാട്ടി യൂത്ത് കോൺഗ്രസും യുവമോര്‍ച്ചയും പ്രതിഷേധപരിപാടികള്‍ സംഘടിപ്പിച്ചത്. യുവജന സംഘടനകള്‍ മരിച്ച കുട്ടിയുടെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ സിപിഎമ്മിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിലും രംഗത്തെത്തിയിരുന്നു. എന്നാൽ, മൂവാറ്റുപുഴയിലെ പോക്സോ കേസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് യൂത്ത് കോൺഗ്രസ് നടത്തുന്നതെന്നും പ്രതിയെ അറസ്റ്റ് ചെയ്ത ദിവസം തന്നെ ഇയാളെ ഡിവൈഎഫ്ഐയിൽ നിന്ന് പുറത്താക്കിയിരുന്നെന്നുമാണ് സംഘടനയുടെ പ്രതികരണം.
അതേസമയം, റിമാൻഡിലായിരുന്ന പ്രതിയെ കസ്റ്റഡിയിൽ ലഭിച്ചതോടെ പോലീസ് തെളിവെടുപ്പ് തുടങ്ങി. കുട്ടിയ്ക്ക് മിഠായിയും പലഹാരങ്ങളും നല്‍കിയാണ് പീഡിപ്പിച്ചിരുന്നതെന്നു പോലീസിനു മൊഴി ലഭിച്ചിട്ടുണ്ട്. ഇയാളെ സമീപത്തെ കടകളിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും.