കൊച്ചി> നിലവിലെ അധ്യയന വര്ഷം വിദ്യാര്ത്ഥികള്ക്ക് ഗ്രേസ് മാര്ക്ക് നല്കേണ്ടെന്ന സര്ക്കാര് തീരുമാനം ചോദ്യം ചെയ്ത് സമര്പ്പിച്ച ഹര്ജിയില് പൊതുവിദ്യാഭ്യാസ ഡയറക്ടര് അടക്കമുള്ള എതിര്കക്ഷികള്ക്ക് ഹൈക്കോടതി നോട്ടീസയച്ചു.
സ്കൗട്ട് ആന്റ് ഗൈഡ്സിന്റെ കോവിഡ് പ്രതിരോധ പ്രവര്ത്തനങ്ങളില് പങ്കെടുത്ത് ‘രാജ്യ പുരസ്ക്കാര് ‘ നേടിയ കോഴിക്കോട് മുക്കം സ്വദേശിയാ വിദ്യാര്ത്ഥി ഫസീഹ് റഹ് മാന് സമര്പ്പിച്ച ഹര്ജിയാണ് ജസ്റ്റിസ് അനു ശിവരാമന് പരിഗണിച്ചത്.
വിദ്യാര്ത്ഥിയുടെ നിവേദനത്തില് നിലപാടറിയിക്കാന് കോടതി നിര്ദേശിച്ച പ്രകാരം തീരുമാനമെടുക്കാന് ഒരാഴ്ച
സമയം വേണ്ടിവരുമെന്ന് സര്ക്കാര് അറിയിച്ചു. തുടര്ന്നാണ് കോടതി നോട്ടീസയച്ചത്.
കോവിഡ് മൂലം സ്കൂളുകള് പൂട്ടിയിരുന്നതിനാല് പാഠ്യേതരപ്രവര്ത്തനങ്ങള് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്ക്കാര്
ഗ്രേസ് മാര്ക്ക് ഒഴിവാക്കാന് തീരുമാനിച്ചത്.