കോഴിക്കോട്> കോണ്‍ഗ്രസിന്റെ പ്രവര്‍ത്തന ശൈലിയും ഘടനയും മാറണമെന്ന് കെ മുരളീധരന് എം പി ആവശ്യപ്പെട്ടു. മതേതരത്വ നിലപാടില്‍ വെള്ളം ചേര്‍ക്കരുത്. ബിജെപിയാണ് കോണ്‍ഗ്രസിന്റെ മുഖ്യ ശത്രു.
2001ന് ശേഷം കോണ്‍ഗ്രസ് കക്ഷി നിലയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിട്ടില്ല. എന്തുകൊണ്ട് തോറ്റു എന്നതല്ല, എങ്ങനെ ജയിക്കും എന്നതിനെക്കുറിച്ചും ആലോചിക്കണം. എന്‍ എസ് എസ് ഒഴികെ എല്ലാ സംഘടനകളും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ കൈവിട്ടു. 1967-ലെ തകര്‍ച്ചയിലേക്ക് പാര്‍ടി എത്തി.
കോവിഡ് കാലത്ത് വിശക്കുന്നവന് സ്വര്‍ണ്ണ കടത്തിനെ കുറിച്ച് ഗവേഷണം നടത്തില്ല. ഭക്ഷണം നല്‍കുന്നവനൊപ്പമേ ജനം നില്‍ക്കൂവെന്ന് മനസിലാക്കണം- കെ കരുണാകരന് അുനസ്മരണം ഉദ്ഘാടനം ചെയ്ത് മുരളി പറഞ്ഞു.