പോര്ട്ട് ഒ പ്രിന്സ് > ഹെയ്തി പ്രസിഡന്റ് ജൊവനെല് മോസ് വെടിയേറ്റുമരിച്ചു. ഇടക്കാല പ്രധാനമന്ത്രി ക്ലൗഡ് ജോസഫാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബുധനാഴ്ച രാവിലെ ഒരുസംഘം ആളുകള് വസതിയില് അതിക്രമിച്ചു കയറി പ്രസിഡന്റിനെ വധിക്കുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില് പരിക്കേറ്റ മോസെയുടെ ഭാര്യ മാര്ട്ടിന് മോസെ ആശുപത്രിയില് ചികിത്സയിലാണ്.
പ്രസിഡന്റിനുനേരെയുണ്ടായ ആക്രമണം മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് ഇടക്കാല പ്രധാനമന്ത്രിയായ ക്ലോഡ് ജോസഫ് പറഞഞഅു. രാജ്യത്തിന്റെ ഭരണം താന് നിയന്ത്രിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജനങ്ങള് ശാന്തത പാലിക്കണമെന്നും പൊലീസും സൈന്യവും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കഴിഞ്ഞ ഫെബ്രുവരിയില് മോസെ ഒരു വധശ്രമത്തില് നിന്ന് രക്ഷപ്പെട്ടിരുന്നു. 2018ല് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പ് നടത്താന് സാധിക്കാത്ത സാഹചര്യത്തില് മോസ് പ്രസിഡന്റായി തുടരുകയായിരുന്നു. മോസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് വലിയ പ്രക്ഷോഭങ്ങള് നടന്നുവരയൊണ് പ്രസിഡന്റിന്റെ കൊലപാതകം.