തിരുവനന്തപുരം: ഐ.എസ്.ആർ.ഒ. ഗൂഢാലോചന കേസിലെ ഒന്നാംപ്രതി എസ്.വിജയനെതിരേ ആരോപണവുമായി മറിയം റഷീദ. അന്ന് സ്പെഷ്യൽ ബ്രാഞ്ച് സി.ഐ ആയിരുന്നഎസ്.വിജയൻ തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചുവെന്നും എതിർത്തതിനെ തുടർന്നാണ് ചാരക്കേസിൽ കുടുക്കിഅറസ്റ്റ് ചെയ്തതെന്നും മറിയം റഷീദ .കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് മറിയം റഷീദയുടെ ആരോപണം. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് മറിയം റഷീദ ഹർജി നൽകിയത്.
ഐ.എസ്.ആർ.ഒ. ചാരക്കേസിലെ ഗൂഢാലോചനയിൽസി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്തതിനെ തുടർന്ന് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. ഈ ജാമ്യാപേക്ഷയെ എതിർത്തുകൊണ്ടാണ് അന്ന് ചാരക്കേസിലെപ്രതിയായിരുന്ന മറിയം റഷീദ ഹർജി നൽകിയത്. ഈ ഹർജിയിലാണ് കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മറിയം റഷീദ വെളിപ്പെടുത്തിയത്.
ഉദ്ദേശിച്ച വിമാനത്തിൽ തനിക്ക് മാലദ്വീപിലേക്ക് പോകാൻ കഴിഞ്ഞില്ല. തുടർന്ന് ഹോട്ടലിൽ താമസിച്ചു. വിസ കാലാവധി നീട്ടിക്കിട്ടുന്നതിനായി കമ്മിഷണർ ഓഫീസിൽ പോയപ്പോഴാണ് എസ്.വിജയനെ കാണുന്നത്. രണ്ടു ദിവസം കഴിഞ്ഞ് വരാൻ അദ്ദേഹം ആവശ്യപ്പെട്ടു. പിന്നീട് ഒരു ദിവസം എസ്.വിജയൻ മുറിയിലെത്തി തന്നെ കടന്നുപിടിക്കാൻ ശ്രമിച്ചു. ഇതിൽ പ്രകോപിതയായ താൻ എസ്.വിജയനെഅടിക്കുകയും മുറിയിൽ നിന്ന് പുറത്തിറക്കി വിടുകയും ചെയ്തു. അതിനെ തുടർന്നാണ് തന്നെ അറസ്റ്റ് ചെയ്യുകയും ചാരക്കേസിൽ ഉൾപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതെന്നാണ് ഹർജിയിൽ മറിയം റഷീദ പറയുന്നത്.
അറസ്റ്റ് ചെയ്തതിന് ശേഷം ഐ.ബി.ഉദ്യോഗസ്ഥർ അതിക്രൂരമായ രീതിയിൽ ചോദ്യം ചെയ്യലിന് വിധേയയാക്കി. കാൽ കസേര ഉപയോഗിച്ച് അടിച്ചുപൊട്ടിച്ചു. ഇത്തരത്തിൽ ക്രൂരമായ പീഡനങ്ങൾ കസ്റ്റഡിയിലിരിക്കേ നേരിടേണ്ടി വന്നിരുന്നുവെന്ന കാര്യവും മറിയം റഷീദ ഹർജിയിൽ പറയുന്നു.
Content Highlights:Mariam Rasheeda raises sexual abuse allegation against S.Vijayan