തിരുവനന്തപുരം> സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ ചുമതലയിൽനിന്ന് ഡോ. മുഹമ്മദ് അഷീലിന് വിടുതൽ നൽകി സർക്കാർ ഉത്തരവായി. അഞ്ച് വർഷ ഡെപ്യൂട്ടേഷൻ കാലാവധി അടുത്ത മാസം പൂർത്തിയാകുന്ന സാഹചര്യത്തിൽ വിടുതൽ നൽകണമെന്ന് അഷീൽ അപേക്ഷ സമർപ്പിച്ചിരുന്നു.
വിടുതൽ ലഭിച്ച സാഹചര്യത്തിൽ മാതൃവകുപ്പായ ആരോഗ്യവകുപ്പിലേക്ക് മടങ്ങും. മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അധിക ചുമതല സാമൂഹ്യനീതി ഡയറക്ടർ ഷീബ ജോർജിന് നൽകി.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള എൻഐപിഎംആർ എന്നിവിടങ്ങളിലെ 5 വർഷത്തെ സേവനത്തിന് ശേഷം തിരികെ ആരോഗ്യവും കുടുംബക്ഷേമവും എന്ന മാതൃ വകുപ്പിലേക്ക് തിരികെ വരികയാണെന്ന് അഷീൽ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞു. പിന്തുണയ്ക്ക് എല്ലാവർക്കും നന്ദിയും അറിയിച്ചു.