Tuesday, March 17, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മണ്ണുനീക്കാന്‍ അനുമതി തേടി സ്റ്റേഷനിലെത്തി; മര്‍ദിച്ചു, കള്ളക്കേസ് എടുത്തു; എസ്.ഐക്കെതിരെ അന്വേഷണം

by News Desk
July 6, 2021
in KERALA
0
മണ്ണുനീക്കാന്‍-അനുമതി-തേടി-സ്റ്റേഷനിലെത്തി;-മര്‍ദിച്ചു,-കള്ളക്കേസ്-എടുത്തു;-എസ്.ഐക്കെതിരെ-അന്വേഷണം
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം: മണ്ണ് നീക്കം ചെയ്യാനുള്ള അനുമതിക്കായി തമ്പാനൂർ പോലീസ് സ്റ്റേഷനിലെത്തിയ വ്യക്തിയെ എസ്.ഐ. ക്രൂരമായി മർദ്ദിച്ച് കള്ളക്കേസ് രജിസ്റ്റർ ചെയ്തെന്ന പരാതി ഡി.വൈ.എസ്.പി. റാങ്കിൽ കുറയാത്ത പോലീസുദ്യോഗസ്ഥൻ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തമ്പാനൂർ എസ്.ഐയ്ക്കെതിരെ അന്വേഷണം നടത്താനാണ് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്. എസ്.ഐയെ രക്ഷിക്കണമെന്ന ഉദ്ദേശത്തോടെ തമ്പാനൂർ സി.ഐ. സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് കമ്മീഷൻ തള്ളി.

നെയ്യാറ്റിൻകര ഊരൂട്ടുകാല സ്വദേശി സിയാജിന്റെ പരാതിയിലാണ് നടപടി. 2020 ഫെബ്രുവരി ഏഴിനാണ് പരാതിക്കാരന് മർദ്ദനമേറ്റത്. മെഡിക്കൽ സർട്ടിഫിക്കറ്റ് ഉൾപ്പെടെയാണ് സിയാജ് പരാതി സമർപ്പിച്ചത്. പരാതിയെ കുറിച്ച് അന്വേഷിക്കാൻ കമ്മീഷൻ ഫോർട്ട് എ.സിക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കുറ്റാരോപിതന് തൊട്ടു മുകളിലുള്ള സി ഐ യാണ് അന്വേഷണം നടത്തിയത്. പരാതിക്കാരനെതിരെ മണ്ണ് കടത്തിന് നിരവധി കേസുകളുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.

റിപ്പോർട്ടിനൊപ്പം സമർപ്പിച്ച രേഖകൾ കമ്മീഷൻ പരിശോധിച്ചെങ്കിലും അവയിലൊന്നും പരാതിക്കാരനെതിരെ പിഴയടിച്ചതിന്റെ തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ല. എസ്.ഐ. മർദ്ദിച്ചെന്ന പരാതി അന്വേഷണ ഉദ്യോഗസ്ഥൻ നിഷേധിച്ചെങ്കിലും അങ്ങനെയൊരു നിഗമനത്തിൽ എത്തിയത് എങ്ങനെയാണെന്ന് റിപ്പോർട്ടിൽ പറയുന്നില്ല. എസ്.ഐയുടെ മൊഴി മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥൻ രേഖപ്പെടുത്തിയത്. പരാതിക്കാരനെയോ അദ്ദേഹത്തിന്റെ സാക്ഷികളെയോ കേട്ടില്ലെന്നും കമ്മീഷൻ കണ്ടെത്തി. എസ്.ഐയുടെ മൊഴി മാത്രം ആശ്രയിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സഹപ്രവർത്തകനെ രക്ഷിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്ന് കമ്മീഷൻ കണ്ടെത്തി.

അന്വേഷണം നടത്തുന്ന ഡി.വൈ.എസ്.പി. ഫോർട്ട് പോലീസ് സബ് ഡിവിഷന്റെ പരിധിയിൽ വരരുതെന്ന് ഉത്തരവിൽ പറയുന്നു. എസ്.ഐ. കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.
സി.ഐ. സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ ഇത്തരം ഒരു റിപ്പോർട്ട് സമർപ്പിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം നടത്തി സി.ഐയുടെ വീഴ്ചക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നൽകി.

ആവശ്യപ്പെട്ട തരത്തിൽ റിപ്പോർട്ട് നൽകാതെ ചുമതല കീഴുദ്യോഗസ്ഥനെ ഏൽപ്പിച്ച ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി പരിശോധിച്ച് ഇത്തരം കൃത്യവിലോപങ്ങൾ ആവർത്തിക്കാതിരിക്കാൻ സംസ്ഥാന പോലീസ് മേധാവി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകണമെന്നും ഉത്തരവിൽ പറയുന്നു. സ്വീകരിച്ച നടപടികൾ സംസ്ഥാന പോലീസ് മേധാവി ജൂലൈ മുപ്പതിനകം കമ്മീഷനെ അറിയിക്കണം. കേസ് ഓഗസ്റ്റ് ഒൻപതിന് വീണ്ടും പരിഗണിക്കും.

content highlights: state human right commission directs enquiry against thampanoor si

Previous Post

ഇന്ന് 14,373 പേര്‍ക്ക് കോവിഡ്, 142 മരണം; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9

Next Post

കേരളത്തിൽ നിന്നുള്ള വനിതാ അത്ലറ്റുകളില്ലാതെ ടോക്യോ ഒളിംപിക്സ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
കേരളത്തിൽ-നിന്നുള്ള-വനിതാ-അത്ലറ്റുകളില്ലാതെ-ടോക്യോ-ഒളിംപിക്സ്

കേരളത്തിൽ നിന്നുള്ള വനിതാ അത്ലറ്റുകളില്ലാതെ ടോക്യോ ഒളിംപിക്സ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.