ന്യൂഡൽഹി
ടോക്യോ ഒളിമ്പിക്സ് അത്ലറ്റിക്സിനുള്ള ഇന്ത്യൻ ടീമിൽ 26 പേർ ഉൾപ്പെട്ടു. 23 മുതൽ ആഗസ്ത് എട്ടുവരെ നടക്കുന്ന ഒളിമ്പിക്സിൽ അത്ലറ്റിക്സ് 31 മുതലാണ്. ആദ്യ സംഘം 14ന് പുറപ്പെടും.
പതിനേഴ് പുരുഷന്മാരും ഒമ്പത് വനിതകളും ടീമിലുണ്ട്. പുരുഷന്മാർ: അവിനാഷ് സാബ്ലേ (3000 മീറ്റർ സ്റ്റീപ്പിൾചേസ്), എം പി ജാബിർ (400 മീറ്റർ ഹർഡിൽസ്), എം ശ്രീശങ്കർ (ലോങ്ജമ്പ്), തജീന്ദർപാൽ സിങ് ടൂർ (ഷോട്പുട്ട്), നീരജ് ചോപ്ര, ശിവ്പാൽ സിങ് (ജാവ്ലിൻ ത്രോ), കെ ടി ഇർഫാൻ, സന്ദീപ് കുമാർ, രാഹുൽ രോഹില (20 കിലോമീറ്റർ നടത്തം), ഗുർപ്രീത് സിങ് (50 കിലോമീറ്റർ നടത്തം), 4–-400 മീറ്റർ റിലേ: അമോജ് ജേക്കബ്, ആരോക്യ രാജീവ്, മുഹമ്മദ് അനസ്, നാഗനാഥൻ പാണ്ടി, നോഹ നിർമൽ ടോം, 4–-400 മിക്സഡ് റിലേ: സാർഥക് ഭാംബ്രി, അലക്സ് ആന്റണി.
വനിതകൾ: ദ്യുതിചന്ദ് (100, 200 മീറ്റർ), കമൽ പ്രീത് കൗർ, സീമ ആന്റിൽ പുണിയ (ഡിസ്കസ്ത്രോ), അന്നുറാണി (ജാവ്ലിൻ), ഭാവന ജാട്ട്, പ്രിയങ്ക ഗോസ്വാമി (20 കിലോമീറ്റർ നടത്തം), രേവതി വീരമണി, ശുഭ വെങ്കിടേശൻ, ധനലക്ഷ്മി ശേഖർ (4–-400 മീറ്റർ മിക്സഡ് റിലേ).