കോഴിക്കോട് > സ്പൈനല് മസ്കുലാര് അട്രോഫിയെന്ന ജനിതക വൈകല്യത്തിനുള്ള മരുന്നിനായി സഹായം തേടിയ കണ്ണൂര് പഴയങ്ങാടിയിലെ ഒന്നര വയസുകാരന് മുഹമ്മദിന്റെ ചികിത്സാ ചെലവ് ഏറ്റെടുത്ത് കേരളം. മുഹമ്മദിന്റെ ചികിത്സയ്ക്കാവശ്യമായ 18 കോടിയും ലഭിച്ചു.
കുഞ്ഞിന് വേണ്ടി ഇനി ആരും പണം അയക്കേണ്ടെന്നും കുടുംബം റിയിച്ചു. വലിയ ക്യാപെയിനാണ് മുഹമ്മദിനായി സോഷ്യല് നടന്നിരുന്നത്. തുടര്ന്ന് ഏഴ് ദിവസം കൊണ്ട് പണം ലഭിക്കുകയായിരുന്നു.















