കൊവിഡ് 19 സാഹചര്യം പരിഗണിച്ചാണ് മെയ് 11ന് കൊലക്കേസ് പ്രതികളായ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. 90 ദിവസത്തേയ്ക്കാണ് ജാമ്യം. എന്നാൽ സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് രൂപീകരിച്ച ഉന്നതാധികാര സമിതി നിര്‍ദേശം അനുസരിച്ചാണ് ജാമ്യം അനുവദിച്ചതെന്നായിരുന്നു അന്ന് ജയിൽ വകുപ്പ് വിശദീകരിച്ചിരുന്നത്. എന്നാൽ അഭയ കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കാൻ ശുപാര്‍ശയില്ലായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. സുപ്രീം കോടതി നിര്‍ദേശത്തിൻ്റെ മറവിൽ സര്‍ക്കാര്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കുകയാണെന്ന് ചൂണ്ടിക്കാട്ടി ജോമോൻ പുത്തൻപുരയ്ക്കൽ കേരള ലീഗൽ സര്‍വീസസ് അതോരിറ്റി ചെയർമാനും ഉന്നതാധികാര സമിതി അധ്യക്ഷനുായ ജ. സിടി രവികുമാറിന് മെയ് 31ന് പരാതി നല്‍കുകയും ചെയ്തിരുന്നു.
Also Read:
എന്നാൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ആര്‍ക്കും പരോളിനു ശുപാര്‍ശ ചെയ്തിട്ടില്ലെന്നും ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ മുഴുവൻ വെബ്സൈറ്റിലുണ്ടെന്നുമാണ് പരാതിയിൽ മറുപടി ലഭിച്ചിട്ടുള്ളത്. ഇതോടെയാണ് ജയിൽവകുപ്പിൻ്റെ വിശദീകരണം കള്ളമാണെന്ന് വ്യക്തമായത്. കൂടാതെ ജയിൽ ഡിജിപി ലീഗൽ സര്‍വീസസ് അതോരിറ്റിയ്ക്ക് നല്‍കിയ വിശദീകരണത്തിൽ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചാണ് പരോള്‍ അനുവദിക്കുന്നതെന്നും ഇത് സ്പെഷ്യൽ പരോളാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. പരോള്‍ സംബന്ധിച്ച് സിബിഐയ്ക്ക് ജയിൽവകുപ്പ് തെറ്റായ വിവരം നല്‍കിയെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ഈ സാഹചര്യത്തിൽ പരോളിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ജോമോൻ പുത്തൻപുരയ്ക്കൽ വ്യക്തമാക്കി.
Also Read:
അഭയ കേസിലെ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷ. മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫിയ്ക്കും ജീവപര്യന്തം ശിക്ഷയുണ്ട്. കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചതോടെ കഴിഞ്ഞ നാലര മാസമായി ഇരുവരും ജയിലിലായിരുന്നു.