ബൈപ്പാസ് ആറുവരിയാക്കുന്ന ജോലികൾ വേഗത്തിലാക്കാൻ കരാറെടുത്ത കമ്പനിയുമായി ചർച്ച നടത്തുമെന്നും സ്ഥലം സന്ദർശിച്ച ശേഷം മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന അവലോകന യോഗത്തിലാണ് മന്ത്രി രോഷ പ്രകടനം നടത്തിയത്.
കരാറെടുത്തിട്ട് മൂന്ന് വർഷം കഴിഞ്ഞിട്ടും ഹൈദരാബാദ് ആസ്ഥാനമാക്കിയുള്ള കെഎംസി കമ്പനി റോഡിന്റെ വീതി കൂട്ടൽ പ്രവർത്തി ആരംഭിച്ചിരുന്നില്ല. ഓരാഴ്ചയ്ക്കിടെ ഏഴു പേർ മരിച്ചതോടെയാണ് മന്ത്രിയും ജില്ലാ ഭരണകൂടവും രംഗത്തെത്തിയത്. ആറുവരിയാക്കുന്ന പ്രവർത്തി ചെയ്യാനാകില്ലെന്ന് കെഎംസി അറിയിച്ചതോടെ വെൽസ്പൺ എന്ന മറ്റൊരു കമ്പനിക്ക് ദേശീയ പാതാ വിഭാഗം കരാർ നൽകിയിരുന്നു.
2018 ലാണ് കോഴിക്കോട് ബൈപ്പാസ് പദ്ധതിയുടെ കരാർ ഉറപ്പിച്ചത്. 28.4 കിലോമീറ്ററാണ് വികസിപ്പിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കാനാണ് കമ്പനിക്ക് നിർദ്ദേശം നൽകിയിരുന്നത്.