ലണ്ടന്‍: യുവതാരങ്ങളെ മുന്നോട്ട് നയിക്കുന്നതില്‍ മുന്‍ ഇന്ത്യന്‍ നായകന് എം.എസ് ധോണിയുടെ മികവ് പ്രശസ്തമാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളാണ് വിരാട് കോഹ്ലിയും, രോഹിത് ശര്‍മയും. മോശം ഫോമില്‍ തുടര്‍ന്ന കോഹ്ലിയെ ടീമില്‍ നിലനിര്‍ത്തിയതും, രോഹിതിനെ ഓപ്പണര്‍ സ്ഥാനത്ത് പരീക്ഷിച്ചതെല്ലാം മഹിയുടെ തീരുമാനങ്ങളായിരുന്നു. പിന്നീട് സംഭവിച്ചതെന്തെന്ന് ചരിത്രം പറയും.
ധോണിയുടെ നായക മികവിനെ പുകഴ്ത്തുകയാണ് ഇന്ത്യന്‍ താരം കെ.എല്‍ രാഹുല്‍. ധോണിക്ക് വേണ്ടി രണ്ടാമതൊന്ന് ആലോചിക്കാതെ വെടിയേല്‍ക്കാന്‍ പോലും തയാറാണെന്നാണ് രാഹുലിന്റെ പക്ഷം.
“നിരവധി ടൂര്‍ണമെന്റുകള്‍ അദ്ദേഹം വിജയിച്ചു. രാജ്യത്തിന് വേണ്ടി ഒരുപാട് നേട്ടങ്ങള്‍ കൊയ്തു. പക്ഷെ ഒരു നായകനെന്ന നിലയില്‍ ടീം അംഗങ്ങളുടെ ബഹുമാനം നേടുക എന്നത് വളരെ പ്രധാനമായ കാര്യമാണ്. അത് ധോണിക്ക് സാധിച്ചു. അദ്ദേഹത്തിന് വേണ്ടി രണ്ടാമത് അലോചിക്കാതെ വെടയേല്ക്കാന് പോലും തയാറാണ്,” രാഹുല്‍ ഫോര്‍ബ്സ് ഇന്ത്യയോട് സംസാരിക്കവെ പറഞ്ഞു.
ധോണിയുടെ അവസാന ടെസ്റ്റിലാണ് രാഹുല്‍ അരങ്ങേറ്റം കുറിച്ചത്. “നായകന് എന്ന വാക്ക് ആരെങ്കിലും പറഞ്ഞാല്‍ ആദ്യം മനസിലേക്കെത്തുന്നത് ധോണിയുടെ പേരാണ്. ഞങ്ങളെല്ലാവരും അദ്ദേഹത്തിന്റെ കീഴില്‍ കളിച്ചവരാണ്. ഉയര്‍ച്ചയിലും താഴ്ച്ചയിലും അദ്ദേഹം ഒരേപോലെയാണ്,” രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യക്കായി മൂന്ന് ഐ.സി.സി ട്രോഫികള്‍ സ്വന്തമാക്കിയ ഏക നായനാണ് ധോണി. പ്രഥമ ട്വന്റി-20 ലോകകപ്പ് (2007), ലോകകപ്പ് (2011), ചാമ്പ്യന്‍സ് ട്രോഫി (2013). ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ മൂന്ന് തവണ കിരീടം ചൂടിക്കാനും താരത്തിനായി.
നിലവില്‍ കെ.എല്‍ രാഹുല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനൊപ്പമാണ്. ഓപ്പണര്‍ ഷുഭ്മാന്‍ ഗില്ലിന് പരുക്കേറ്റ സാഹചര്യത്തില്‍ രാഹുലിന് അവസരം ലഭിച്ചേക്കും.
Also Read: രഞ്ജി ട്രോഫി നവംബറിൽ; മുഷ്താഖ് അലി ട്രോഫി ഒക്ടോബറിൽ; ആഭ്യന്തര ക്രിക്കറ്റ് ഷെഡ്യൂൾ പ്രഖ്യാപിച്ചു
The post ധോണിക്ക് വേണ്ടിയെങ്കില്‍ വെടിയേല്‍ക്കാന്‍ പോലും തയാര്‍: കെ.എല്‍ രാഹുല്‍ appeared first on Indian Express Malayalam.