കോട്ടയം > മാത്യു കുഴൽനാടൻ എംഎൽഎ വാചക കസർത്ത് നിർത്തി പോക്സോ കേസ് പ്രതിയെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹിം. പോക്സോ കേസ് പ്രതിയുടെ വക്കാലത്ത് എടുത്തിട്ടില്ലെന്ന മാത്യു കുഴൽനാടന്റെ പ്രതികരണത്തിനു മറുപടി നൽകുകയായിരുന്നു റഹിം.
കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് പ്രതിയെ സംരക്ഷിക്കുന്നത്. കുഴൽനാടൻ കോടതിയിൽ ഹാജരായില്ലെങ്കിലും പ്രതിയ്ക്കുവേണ്ടി ഹാജരായ ആസിഫലി കോൺഗ്രസ് നേതാവാണ്. പ്രതിയെ യൂത്ത് കോൺഗ്രസ് പുറത്താക്കിയിട്ടില്ല. തന്റെ അറിവിലുള്ള പ്രതിയെ ഹാജരാക്കുകയാണ് കുഴൽനാടൻ ചെയ്യേണ്ടതെന്നും റഹിം പറഞ്ഞു.