കൊച്ചി > കേരള സര്ക്കാര് വ്യവസായ സംരംഭങ്ങളുമായി ഏറ്റവും നന്നായി സഹകരിക്കുന്നവരാണെന്ന് ആര്പിജി ഗ്രൂപ്പ് ചെയര്മാനും വ്യവസായിയുമായ ഹര്ഷ് വര്ധന് ഗോയെങ്ക. വ്യാവസായിക മുതൽമുടക്കിന് കേരളം അനുകൂലമല്ല എന്ന് പ്രചരിപ്പിക്കാൻ സംഘ് പരിവാർ / ട്വൻറി ട്വൻറി അണികൾ വ്യാപകമായി ശ്രമിക്കുന്നതിനിടെയാണ് കേരളത്തിൽ ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള വ്യവസായി ഹർഷ് ഗോയെങ്ക തന്നെ വാദങ്ങൾക്ക് മറുപടി നൽകിയത്. സാമ്പത്തിക വിദഗ്ധ ഷാമിക രവിയ്ക്കാണ് ഗോയെങ്ക ട്വിറ്ററിൽ മറുപടി നൽകിയത്.
കിഴക്കമ്പലത്തെ കിറ്റെക്സ് ഗ്രൂപ്പ് കേരളത്തിലെ വ്യവസായ പദ്ധതി ഉപേക്ഷിക്കാന് പോകുന്നുവെന്നും അതിന് കാരണം സിപിഐ എം നേതൃത്വം നല്കുന്ന സര്ക്കാരിന്റെ പീഡനം മൂലമാണെന്നും ആരോപിച്ചുകൊണ്ടുള്ള സ്വരാജ്യ മാഗസീനിന്റെ ലേഖനം ഷാമിക റീട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടി നല്കുകയായിരുന്നു ഹര്ഷ് ഗോയെങ്ക.
‘ഞങ്ങളാണ് കേരളത്തിലെ ഏറ്റവും വലിയ തൊഴില്ദാതാക്കള്. കേരള സര്ക്കാര് അത്യധികം പിന്തുണ നല്കുന്നവരായിട്ടാണ് ഞങ്ങള്ക്ക് അനുഭവപ്പെട്ടിട്ടുള്ളത്,’ – ഹര്ഷ് ഗോയെങ്ക ട്വീറ്റിൽ പറഞ്ഞു.
സ്വകാര്യ കമ്പനിയായ കിറ്റെക്സ് കേരളവുമായി ചേര്ന്നുള്ള പദ്ധതി ഉപേക്ഷിച്ചെന്നും അവരെ തമിഴ്നാട് വ്യവസായം ആരംഭിക്കുന്നതിനായി ക്ഷണിച്ചെന്നും കാണിച്ച് സ്വരാജ്യ മാഗസിന് പ്രസിദ്ധീകരിച്ച ലേഖനമായിരുന്നു ഷാമിക റീട്വീറ്റ് ചെയ്തത്. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് കിറ്റെക്സിനെ തമിഴ്നാട് സര്ക്കാര് ക്ഷണിച്ചുവെന്നായിരുന്നു എം ഡി സാബു ജേക്കബ് പറഞ്ഞത്.
കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയില് നിന്നും പിന്മാറുന്നതായി കിറ്റെക്സ് അറിയിച്ചതിന് പിന്നാലെയാണ് തമിഴ്നാട് സര്ക്കാരിന്റെ ക്ഷണമെന്നും സാബു പറഞ്ഞിരുന്നു. എന്നാൽ ഇതിന്റെ ആധികാരികത ഇപ്പോഴും വ്യക്തമായിട്ടില്ല. അനാവശ്യ പരിശോധനകള് നടത്തുന്നുവെന്നാരോപിച്ചാണ് കേരള സര്ക്കാരുമായി ഉണ്ടാക്കിയ ധാരണാപത്രത്തില് നിന്ന് പിന്മാറുന്നതായി സാബു ജേക്കബ് അറിയിച്ചത്.
അതേസമയം വ്യവസായ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകളൊന്നും കിറ്റെക്സില് നടന്നിട്ടില്ലെന്നും മറ്റ് ചില വകുപ്പുകളുടേയും സെക്ടര് മജിസ്ട്രേറ്റിന്റേയും പരിശോധനയാണ് നടന്നതെന്നും മന്ത്രി പി രാജീവ് വ്യക്തമാക്കിയിരുന്നു. കിറ്റെക്സ് ഉന്നയിച്ച പരാതികള് പരിശോധിക്കാന് വ്യവസായ വകുപ്പ് സെക്രട്ടറിയെ അപ്പോള് തന്നെ ചുമതലപ്പെടുത്തുകയും ചെയ്തു.
നിയമപ്രകാരം വ്യവസായ സംരംഭങ്ങള് ആരംഭിക്കാനും നടത്താനും ആഗ്രഹിക്കുന്ന ആര്ക്കും സംസ്ഥാന സര്ക്കാര് പൂര്ണ്ണ പിന്തുണ നല്കുമെന്നും അദ്ദേഹം വ്യക്തമാക്കി.