കൊച്ചി> എറണാകുളം ഉദയ൦പേരൂരിൽ മദ്യപാനിയായ മകനെ അച്ഛൻ വെട്ടിക്കൊന്നു. എംഎൽഎ റോഡിലെ താമസക്കാരനായ ഞാറ്റിയിൽ സന്തോഷിനെയാണ് അച്ഛൻ സോമൻ വെട്ടിക്കൊന്നത്. സോമനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർ രണ്ട് പേർ മാത്രമാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്.
കാൻസർ രോഗിയാണ് സോമൻ. മകൻ സ്ഥിരമായി മദ്യപിച്ചെത്തി മർദ്ദിക്കുന്നതിനാൽ കുറേ നാളുകളായി സോമൻ മകളുടെ വീട്ടിലായിരുന്നു. ഈയിടെയാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇന്നലെ ഉച്ചയോടെ മദ്യപിച്ച് വീട്ടിലെത്തിയ സന്തോഷ് തന്നെ മർദ്ദിച്ചതായി സോമൻ പറയുന്നു. ഇരുവരും തമ്മിൽ വഴക്ക് പതിവാണെന്ന് അയൽവാസികളും പറയുന്നു.
രാത്രി 12ഓടെ കത്തിയെടുത്ത് സോമൻ, സന്തോഷിനെ കുത്തുകയായിരുന്നു. അയൽവാസികൾ എത്തിയപ്പോൾ കുത്തേറ്റ് കിടക്കുന്ന സന്തോഷിനെയാണ് കണ്ടത്.