കൊച്ചി : റഹ്മാനെ നായകനാക്കി പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് ഒരുക്കുന്ന സമാറയിൽ ‘ബജ്റംഗി ബൈജാൻ’ , ‘ജോളി എൽ എൽ ബി 2’, ‘കശ്മീർ ഡെയ്ലി’, തമിഴിൽ ‘കാട്രു വെളിയിടൈ’, ‘വിശ്വരൂപം 2 ‘എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ ബോളിവുഡ് നടൻ മിർ സാർവാർ റഹ്മാൻ്റെ വില്ലാനായി മലയാളത്തിൽ എത്തുന്നു.
അക്ഷയ് കുമാറിൻ്റെ ” കേസരി” എന്ന സിനിമയിലെ മിർ സാർവാർ അവതരിപ്പിച്ച വില്ലൻ കഥാപാത്രത്തിന് വലിയ സ്വീകരണമാണ് ലഭിച്ചിരുന്നത്. തുടർന്ന് അക്ഷയ് കുമാറിൻ്റെ “ലക്ഷ്മി’ യിലും മിറിൻെറ സാന്നിധ്യം ശ്രദധേയമായിരുന്നു. ഫോറൻസിക് ആധാരമാക്കിയുള്ള ഒരു ഇൻവെസ്റ്റ്റിഗേഷൻ ത്രില്ലറാണ് പ്രമേയം. ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
ചിത്രീകരണം പൂർത്തിയായ സമാറ കഥാപരമായും സാങ്കേതികമായും സവിശേഷതകളുള്ള ” സിനിമയായിരിക്കും ‘ മൂത്തോനി ‘ലൂടെ ശ്രദ്ധേയയായ സഞ്ജന ദീപു , രാഹുൽ മാധവ് , ബിനോജ് വില്ല്യ, വീർ ആര്യൻ, വിവിയ ശാന്ത്, നീത് ചൗധരി , ദിനേശ് ലാംബ, ഗോവിന്ദ് കൃഷ്ണാ, സോനാലി സുധൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ സമാറ ‘ യിൽ മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നത് പ്രമുഖ നടൻ ഭരത് ആണ്. പ്രഗൽഭരായ സാങ്കേതിക വിദഗ്ധരാണ് ചിത്രത്തിൻ്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ . ഛായാഗ്രഹണം സിനു സിദ്ധാർത്ഥ്, എഡിറ്റിംഗ് അയൂബ് ഖാൻ, സംഗീത സംവിധാനം ദീപക് വാര്യർ,കലാ സംവിധാനം രഞ്ജിത്ത് കോത്താരി , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – വിഷ്ണു ഐക്കരശ്ശേരി ,സംഘട്ടനം ദിനേശ് കാശി ,വാർത്താവിതരണം സി കെ അജയകുമാർ. എന്നിവരാണ് അണിയറയിൽ. പീക്കോക് ആർട്ട് ഹൗസിൻ്റെ ബാനറിൽഎം. കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നു നിമ്മിക്കുന്ന പ്രഥമ ചിത്രമായ ” സമാറ ” അടുത്തു തന്നെ പ്രദർശനത്തിനെത്തും.