Saturday, March 14, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home SPORTS

രണ്ടാംനിര അല്ല; ഇന്ത്യൻ ടീം ശക്തരെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്

by NEWS DESK
July 3, 2021
in SPORTS
0
രണ്ടാംനിര-അല്ല;-ഇന്ത്യൻ-ടീം-ശക്തരെന്ന്-ശ്രീലങ്കൻ-ക്രിക്കറ്റ്-ബോർഡ്
0
SHARES
3
VIEWS
Share on FacebookShare on TwitterShare on Whatsapp

ശിഖർ ധവാൻ നയിക്കുന്ന ഇന്ത്യൻ ടീം ‘ശക്തരായ സ്ക്വാഡ്’ ആണെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. വിവിധ ഫോർമാറ്റുകൾക്കായി സ്പെഷ്യലിസ്റ്റ് സ്ക്വാഡുകളും സ്പെഷ്യലിസ്റ്റ് കളിക്കാരും ഉണ്ടായിരിക്കുകയെന്നത് ഏറ്റവും പുതിയ ക്രിക്കറ്റ് മാനദണ്ഡമാണെന്നും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ജൂലൈ 13 മുതൽ ആരംഭിക്കുന്ന ശ്രീലങ്കൻ പരമ്പരയ്ക്ക് ഇന്ത്യ രണ്ടാംനിര ടീമിനെ അയച്ചത് ‘അപമാന’മാണെന്ന് മുൻ ലങ്കൻ ക്യാപ്റ്റൻ അർജുന രണതുംഗ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവന.

“വിവിധ ആളുകളുടെ വാദങ്ങൾ വകവയ്ക്കാതെ ശ്രീലങ്ക ക്രിക്കറ്റ് പറയാൻ ആഗ്രഹിക്കുന്നു, ഇന്ത്യയുടെ 20 അംഗ ടീമിലെ 14 പേരും വിവിധ ഫോര്മാറ്റുകളിൽ (ടെസ്റ്റ്, ഏകദിനം അല്ലെങ്കിൽ ടി20) ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ളവരാണ്, മറ്റുള്ളവർ പറയുന്നത് പോലെ അവർ രണ്ടാം നിര ടീം അല്ല.” ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് പ്രസ്താവനയിൽ പറഞ്ഞു.

“ഇത് ക്രിക്കറ്റിലെ പുതിയ മാനദണ്ഡമാണ്, പ്രത്യേകിച്ചും ഐസിസി അംഗംങ്ങളായ രാജ്യങ്ങൾ, ഓരോ ഫോർമാറ്റിനും പ്രത്യേക സ്ക്വാഡുകളെയും കളിക്കാരെയും നിലനിർത്തുന്നുണ്ട്.” പ്രസ്താവനയിൽ പറഞ്ഞു.

Read Also: ബയോ ബബിളിന് വിട; ലണ്ടനില്‍ ചുറ്റിത്തിരിഞ്ഞ് ഇന്ത്യൻ താരങ്ങൾ

ഇന്ത്യയുടെ ഈ ടീമുമായി പരമ്പര കളിക്കാൻ ശ്രീലങ്കൻ ബോർഡ് സമ്മതം നൽകിയതിനെ രണതുംഗ വിമർശിച്ചതിന്റെ പശ്ചാത്തലത്തിലാണ് ലങ്കൻ ബോർഡിന്റെ ഈ പ്രതികരണമെന്ന് വ്യക്തമാണ്. “ഇത് രണ്ടാംനിര ഇന്ത്യൻ ടീമാണ്, അവർ ഇവിടെ വരുന്നത് നമ്മുടെ ക്രിക്കറ്റിനെ അപമാനിക്കുന്നതിന് തുല്യമാണ്. ടെലിവിഷൻ മാർക്കറ്റിംഗ് ആവശ്യങ്ങൾ മുൻനിർത്തി അവരുമായി കളിക്കാൻ സമ്മതിച്ചതിന് നിലവിലെ ബോർഡ് അംഗങ്ങളെ ഞാൻ കുറ്റപ്പെടുത്തുന്നു” എന്ന് രണതുങ്ക പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു.

വിരാട് കോഹ്ലി, രോഹിത് ശർമ്മ എന്നിവർ അടങ്ങുന്ന ഇന്ത്യൻ ടീം ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കായി ലണ്ടനിലായ പശ്ചാത്തലത്തിലാണ് ധവാന്റെ നേതൃത്വത്തിലുള്ള ടീമിനെ ശ്രീലങ്കൻ പരമ്പരക്ക് ബിസിസിഐ അയച്ചത്. ഇതുവരെ ഇന്ത്യൻ കുപ്പായത്തിൽ കളിക്കാത്ത യുവതാരങ്ങൾ അടങ്ങിയ ടീമിനെയാണ് ശ്രീലങ്കയിലേക്ക് അയച്ചിരിക്കുന്നത്. ജൂലൈ 13 മുതൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളുമാണ് ശ്രീലങ്കയിൽ ഇന്ത്യ കളിക്കുക.

The post രണ്ടാംനിര അല്ല; ഇന്ത്യൻ ടീം ശക്തരെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് appeared first on Indian Express Malayalam.

Previous Post

ഇന്ന് 12,095 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.11 ശതമാനം

Next Post

വാട്സാപ്പിൽ ഇനി വീഡിയോ ക്വാളിറ്റി തിരഞ്ഞെടുക്കാം; പുതിയ ഫീച്ചർ ഉടൻ

Related Posts

രണ്ടാംജയം-;-ഇംഗ്ലണ്ട്-
ഒന്നാമത്‌
SPORTS

രണ്ടാംജയം ; ഇംഗ്ലണ്ട് 
ഒന്നാമത്‌

October 8, 2024
62
അനീഷ-ക്ലീറ്റസിന്-ഇരട്ട-പുരസ്കാരം
SPORTS

അനീഷ ക്ലീറ്റസിന് ഇരട്ട പുരസ്കാരം

October 8, 2024
63
ലെവൻഡോവ്‌സ്‌കിക്ക്‌-ഹാട്രിക്‌
SPORTS

ലെവൻഡോവ്‌സ്‌കിക്ക്‌ ഹാട്രിക്‌

October 8, 2024
71
ജയസൂര്യ-2026-ലോകകപ്പ്‌-വരെ
SPORTS

ജയസൂര്യ 2026 ലോകകപ്പ്‌ വരെ

October 8, 2024
61
ദേശീയ-വനിതാ-ഫുട്ബോൾ-;-കേരളത്തിന്-തോൽവി
SPORTS

ദേശീയ വനിതാ ഫുട്ബോൾ ; കേരളത്തിന് തോൽവി

October 8, 2024
52
വേഗം-പോരാ…-ലോകകപ്പിൽ-ഇന്ത്യ-നാളെ-ശ്രീലങ്കയോട്
SPORTS

വേഗം പോരാ… ലോകകപ്പിൽ ഇന്ത്യ നാളെ ശ്രീലങ്കയോട്

October 8, 2024
8
Next Post
വാട്സാപ്പിൽ-ഇനി-വീഡിയോ-ക്വാളിറ്റി-തിരഞ്ഞെടുക്കാം;-പുതിയ-ഫീച്ചർ-ഉടൻ

വാട്സാപ്പിൽ ഇനി വീഡിയോ ക്വാളിറ്റി തിരഞ്ഞെടുക്കാം; പുതിയ ഫീച്ചർ ഉടൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.