യൂത്ത് ലീഗിന്‍റെ ഇന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ‘മികവ്’ 2017ൽ സ്വർണ്ണക്കടത്തിന് കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടിരുന്നു എന്നതാണെന്ന് പറഞ്ഞാണ് എം ഷാജറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ലീഗിന് സ്വർണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാൻ, ഒന്നും രണ്ടുമല്ല വേണമെങ്കിൽ നൂറിലധികം തെളിവുകൾ നിരത്താൻ തയ്യാറാണെന്നും ഷാജർ പറഞ്ഞു.
യൂത്ത് ലീഗിന്‍റെ മലപ്പുറം ജില്ലാ സെക്രട്ടറിയും, നിലമ്പൂർ മണ്ഡലം പ്രസിഡണ്ടുമായ സി എച്ച് അബ്ദുൾ കരീമിന് ഈ പദവികൾ നൽകിയത് സ്വർണ്ണക്കടത്തിന്‍റെ മികവ് അടിസ്ഥാനമാക്കിയാണോയെന്നും ഡിവൈഎഫ്ഐ നേതാവ് ചേദിക്കുന്നു. കള്ളപ്പണക്കാർക്കും, സ്വർണ്ണക്കത്തുകാർക്കും കമ്മറ്റികളിൽ റിസർവേഷൻ നൽകിയിട്ടുള്ള പ്രസ്ഥാനമാണ് ഫിറോസിന്‍റേതെന്നും ഷാജർ ആരോപിച്ചു
എം ഷാജറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം
യൂത്ത് ലീഗിന്‍റെ ഇന്നത്തെ മലപ്പുറം ജില്ലാ സെക്രട്ടറിയുടെ ‘മികവ്’
2017ൽ സ്വർണ്ണക്കടത്തിന് കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടിരുന്നു എന്നതാണ്.
———— ———– ————— ————- ——–
പി കെ ഫിറോസ് ഇന്ന് കണ്ണൂരിൽ വെച്ച്, യൂത്ത് ലീഗിന് സ്വർണ്ണക്കടത്തിൽ ബന്ധമില്ല എന്ന് പറയുന്നതായി കണ്ടു. കരിപ്പൂർ കേസ്സിൽ ഒളിവിൽ കഴിയുന്ന പട്ടാമ്പിയിലെ യൂത്ത് ലീഗ് നേതാവ് സുഹൈലിനെ മുന്നെ തന്നെ സംഘടനയിൽ നിന്നും പുറത്താക്കിയതാണെന്ന കള്ളവും അദ്ദേഹം പറയുകയുണ്ടായി.
യഥാർത്ഥ്യവുമായി ബന്ധമില്ലാത്ത പച്ചയായ കള്ളമാണ് ഫിറോസ് പറഞ്ഞത് എന്ന് ആർക്കാണ് അറിയാത്തത്.
ലീഗിന് സ്വർണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാൻ, ഒന്നും രണ്ടുമല്ല വേണമെങ്കിൽ നൂറിലധികം തെളിവുകൾ നിരത്താൻ തയ്യാറണ്.
യൂത്ത് ലീഗിന്‍റെ മലപ്പുറം ജില്ലാ സെക്രട്ടറിയും, നിലമ്പൂർ മണ്ഡലം പ്രസിഡണ്ടുമായ സി എച്ച് അബ്ദുൾ കരീമിന് ഈ പദവികൾ നൽകിയത് സ്വർണ്ണക്കടത്തിന്‍റെ മികവ് അടിസ്ഥാനമാക്കിയാണൊ ? സ്വർണ്ണം കടത്തിയതിന് 2017ൽ കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടയാളെ സ്വന്തം ജില്ലയിൽ യൂത്ത് ലീഗിന്‍റെ സെക്രട്ടറിയാക്കിയത് ഫിറോസ് മറന്നു പോയതാണോ ?
ഈ പറഞ്ഞതൊന്നും, നിങ്ങൾ യ്ക്ക് നേരെ ഉന്നയിക്കുന്നത് പോലെ ആകാശത്തേക്ക് പൊട്ടിക്കുന്ന പൊയ് വെടിയല്ല. യൂത്ത് ലീഗിന്‍റെ സ്വർണ്ണ കള്ളക്കടത്ത് ബന്ധത്തെ വസ്തുതയുടെയും, തെളിവിന്‍റെയും അടിസ്ഥാനത്തിൽ തുറന്നു കാട്ടുകയാണ്. കള്ളപ്പണക്കാർക്കും, സ്വർണ്ണക്കത്തുകാർക്കും കമ്മറ്റികളിൽ റിസർവേഷൻ നൽകിയിട്ടുള്ള പ്രസ്ഥാനമാണ് ഫിറോസിന്‍റേത്. ഇതിനാൽ തന്നെ പോകുന്ന വഴിയിൽ ഒന്ന് കിടക്കട്ടെ എന്ന ഏർപ്പാട് നിർത്തുന്നതാണ് നല്ലത്, എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.