സ്ത്രീ-പുരുഷ സമത്വമെന്ന മൂല്യം സംരക്ഷിക്കാൻ നിയമ പരിരക്ഷ ഉറപ്പാക്കണം. നൂറ്റൊന്ന് പവനും കാറും കൊടുത്ത് വിവാഹം നടത്തിയിട്ട് സ്ത്രീ കൊല്ലപ്പെട്ടത് എങ്ങനെയെന്ന് ആശ്ചര്യപ്പെടുന്ന കേരളം യഥാർത്ഥത്തിൽ സ്ത്രീധന വിരോധിയല്ലെന്നും സ്ത്രീ വിരോധിയാണെന്നും ലേഖനത്തിൽ പറയുന്നു.
വിവാഹ മോചനത്തിന് നിയമ സാധുതയില്ലാത്ത കത്തോലിക്കാ സഭയിൽ അതിനുള്ള നടപടി ക്രമങ്ങൾ വേഗത്തിലാക്കണം. സ്ത്രീ സുരക്ഷയും സാമൂഹിക സുസ്ഥിതിയും ഉറപ്പാക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കഴിയണം. സ്ത്രീധനവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ കേരളത്തിൽ വർദ്ധിക്കുന്നതിനിടെയാണ് സത്യദീപം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
നമ്മുടെ വീട്ടകങ്ങൾ സ്ത്രീ സൗഹൃദമല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണം. ഇറങ്ങിപ്പോകാൻ ഇടമില്ലാത്തതുകൊണ്ട് കുടുങ്ങി പോകുന്നവരുണ്ട്. ആധിപത്യത്തിന്റെ ആൺകോയ്മയിൽ കുടുങ്ങി എല്ലാം സഹിക്കുന്നവരുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു.
മനുഷ്യനെ ദൈവം പുരുഷന്റെ സ്ത്രീയായല്ല സൃഷ്ടിച്ചത്. പകരം സ്ത്രീയും പുരുഷനുമായി സൃഷ്ടിച്ചുവെന്നാണ് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നത്. എന്നിട്ടും സഭാ വേദികളിൽ പിൻനിരയിലാണ് സ്ത്രീയുടെ സ്ഥാനമെന്ന് സത്യദീപം കുറ്റപ്പെടുത്തുന്നു.