ഐസിയു ബെഡിൽ കിടന്നു മരിച്ചത് പോലും കൊവിഡ് മരണമായി കണക്കാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ കൊണ്ടുവന്ന ജില്ലാതല സമിതിയെ കുറിച്ചുള്ള വിയോജിപ്പുകളിൽ നടപടിയെടുക്കാനും സർക്കാർ തയ്യാറായില്ല. ‘സർക്കാറിന് ഇക്കാര്യത്തിൽ ദുരഭിമാനം വേണ്ട. സർക്കാർ അല്ല കൊവിഡ് വ്യാപനത്തിലെ കുറ്റക്കാർ. ഇക്കാര്യത്തിൽ ക്രെഡിറ്റ് എടുക്കാൻ പോകാൻ സർക്കാർ നിൽക്കേണ്ട. നിയമപരമായി കിട്ടേണ്ട അനുകൂല്യങ്ങളിൽ നിന്ന് ആരേയും പുറത്തു പോകാൻ അനുവദിക്കില്ല’ വിഡി സതീശൻ പറഞ്ഞതായി ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.
ഡാറ്റ സർക്കാർ എടുത്തില്ലെങ്കിൽ പ്രതിപക്ഷം ശേഖരിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. “കൊവിഡ് മരണപട്ടികയിൽ നിന്ന് ഒഴിവായ കേസുകൾ കണ്ടെത്തണം. പരാതികൾ വരാൻ സർക്കാർ കാത്തു നിൽക്കരുത്. സർക്കാർ തെറ്റു തിരുത്തണം” എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്നായിരുന്നു പറഞ്ഞത്.
മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വീഴ്ചയുണ്ടായിട്ടില്ല. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ പരിശോധിക്കാമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി വീണാ ജോര്‍ജ്ജ് പറഞ്ഞിരുന്നു.
കൊവിഡ് മരണ പട്ടികയിൽ ഉൾപ്പെടാതെ ഏതെങ്കിലും ഒറ്റപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെങ്കിൽ പരിശോധിക്കും. ബന്ധുക്കളുടെ പരാതി ലഭിച്ചാൽ അവയും പരിശോധിക്കും. ആശ്രിതർക്ക് ധനസഹായം ലഭിക്കുന്നതിൽ സർക്കാർ എതിരല്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊവിഡ് മരണങ്ങൾ സർക്കാർ കുറച്ച് കാണിക്കുന്നു എന്ന പ്രതിപക്ഷ ആരോപണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നെന്ന് പറഞ്ഞ മന്ത്രി ഈ സമയത്ത് എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.