മുംബൈ > ഇന്ത്യന്‍ മുന്‍ ഫുട്ബോള്‍ താരം എം പ്രസന്നന് (73) അന്തരിച്ചു. മുംബൈയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയാണ്.
രാജ്യത്തെ എക്കാലത്തേയും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായാണ് വിലയിരുത്തപ്പെടുന്നത്. കേരളം, ഗോവ, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കായി പ്രസന്നന് സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. രാജ്യത്തെ പ്രശസ്തമായ മിക്ക ടൂര്‍ണ്ണമെന്റുകളിലും വിവിധ ടീമുകള്‍ക്കായി കളിച്ചു. മെര് ഡേക്ക കപ്പില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ജേഴ്സി അണിഞ്ഞു. മഹാരാഷ്ട്ര ജൂനിയര്‍ ടീമിന്റെ പരിശീലകനുമായിരുന്നു.
സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥനായിരുന്നു.
ആശയാണ് പ്രസന്നന്റെ ഭാര്യ. മക്കള്‍: ഷനോദ് (ബിസിനസ്), സൂരജ് (ഐ.സി.ഐ.സി.ഐ ബാങ്ക് മുംബൈ). മരുമക്കള്‍: ഷൈനി, സംഗീത ( എസ്.ബി.ഐ മുംബൈ). സഹോദരങ്ങള്‍: ലില്ലി (റിട്ട. ബി.എസ്.എന്‍.എല്‍), പ്രസീല, പ്രേമലത, പ്രേമരാജന്‍ (ഓര്‍ക്കെ മില്‍സ് മുന്‍ ഫുട്ബാള്‍ താരം), ഷീല, പരേതരായ മനുമോഹന്‍ (റിട്ട.കോംട്രസ്റ്റ് ), ബാബുരാജ്.