തിരുവനന്തപുരം > ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ സി ഡി ഷാജി വിരമിച്ചു. വിവിധ യൂണിറ്റുകളിൽ 38 വർഷത്തെ സേവനത്തിനുശേഷമാണ് പടിയിറങ്ങുന്നത്. പത്രത്തിന്റെ പൊതുസ്വീകാര്യത വർധിപ്പിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 1983ലാണ് ദേശാഭിമാനിയിൽ ചേർന്നത്.
കാസർകോട്, കണ്ണൂർ ബ്യൂറോകളിൽ ലേഖകനായി. കോഴിക്കോട്, കോട്ടയം യൂണിറ്റുകളിൽ പ്രവർത്തിച്ചു. കൊച്ചിയിലും ആലപ്പുഴയിലും ന്യൂസ് എഡിറ്ററായിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് സെൻട്രൽ ഡെസ്കിന്റെ മുഖ്യചുമതലയിൽ. ദേശാഭിമാനിയുടെ കായിക മാസിക ‘കളിക്കള’ത്തിലും പ്രവർത്തിച്ചു. ചേർത്തല ചാണിയിൽ പരേതരായ ദിവാകരന്റെയും രഘുമണിയുടെയും മകനാണ്. ഭാര്യ: സോണിയ. മക്കൾ: നന്ദഗോപൻ, കാർത്തിക.
സഹപ്രവർത്തകരും മനേജ്മെന്റും യാത്രയയപ്പ് നൽകി. മുൻ ചീഫ് എഡിറ്റർകൂടിയായ വ്യവസായമന്ത്രി പി രാജീവ്, ജനറൽ മാനേജർ കെ ജെ തോമസ്, റസിഡന്റ് എഡിറ്റർ വി ബി പരമേശ്വരൻ, ചീഫ് ന്യൂസ്എഡിറ്റർ മനോഹരൻ മോറായി, വിവരാവകാശ കമീഷണർ കെ വി സുധാകരൻ, യൂണിറ്റ് മാനേജർ ഐ സെയ്ഫുദ്ദീൻ, സിപിഐ എം ദേശാഭിമാനി ലോക്കൽ കമ്മിറ്റി സെക്രട്ടറി പി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. സി ഡി ഷാജി മറുപടി പ്രസംഗം നടത്തി.