Also Read : 10 ദിവസത്തിനകം ഇന്ത്യ വിട്ടില്ലെങ്കില്‍ ഭാര്യയേയും മക്കളേയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് കത്തിൽ പറയുന്നത്. ക്രിമിനൽ പട്ടികയിൽപ്പെടുത്തിയതിന്റെ പ്രതികാരമാണ് ഇതിന് പിന്നിലെന്ന് കത്തിൽ പറയുന്നത്. കോഴിക്കോട് നിന്നുമാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ തിരുവഞ്ചൂർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ടിപി വധക്കേസിലെ പ്രതികളുടെ പ്രതികാര നീക്കമാകുമെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു.
ജയിലിൽ കിടക്കുന്ന ഒരാള്‍ അയച്ച കത്താണത്. ടിപി പ്രതികള്‍ എന്തും ചെയ്യാൻ മടിക്കാത്തവരാണെന്നും ഏത് ക്വട്ടേഷനും സ്വീകരിക്കുന്നവരാണെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. അവരാണ് ഇന്ന് നാട് ഭരിക്കുന്നത്. അങ്ങിനെ ആരോ ഒരാളിൽ നിന്നും വന്ന കത്തായാണ് തങ്ങള്‍ ഇതിനെ കാണുന്നത്. അതിനാൽ തന്നെയാണ് ഈ വിഷയത്തിന് പ്രാധാന്യം കൊടുക്കുന്നത്. വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തേണ്ടത് ഞങ്ങളുടെ ബാധ്യതയാണ് തങ്ങളത് ചെയ്തുവെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.
തങ്ങൾ സംഭവത്തെ ഗൗരവകരമായി കാണുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. വിഷയത്തിൽ ഗൗരവകരമായ അന്വേഷണം ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ജയിലിൽ കഴിയുന്നവര്‍ പുറത്തുള്ള ക്വട്ടേഷൻ സംഘങ്ങളെ നിയന്ത്രിക്കുന്നു. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് പേരുകള്‍ ഉയര്‍ന്ന് വരുന്നുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.