ഇത്തരം ആളുകൾ നേതൃത്വ സ്ഥാനത്ത് എത്തുന്നത് എങ്ങനെയാണെന്നും രമ ചോദിച്ചു. ചെറുപ്പക്കാർ ക്രമിനിൽ സംഘത്തിന്റെ ഭാഗമാകുന്നത് നിസാരമായി കാണാൻ സാധിക്കില്ലെന്നും രമ വ്യക്തമാക്കി, ഏഷ്യാനെറ്റ് ന്യൂസിന്റെ പരിപാടിക്കിടെയായിരുന്നു പ്രതികരണം.
അതേസമയം, സ്വർണ്ണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. രാവിലെ പതിനൊന്നു മണിയോടെയാണ് കസ്റ്റംസ് ഓഫീസിൽ അർജുൻ ഹാജരായത്. ചോദ്യം ചെയ്യലിന് ശേഷം രാത്രി എട്ട് മണിയോടെയാണ് അർജുന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
സ്വർണ്ണക്കടത്ത് കേസ് പ്രതിയായ ഷെഫീഖിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അർജുനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് വിളിപ്പിച്ചത്. കടത്തിയ സ്വർണ്ണം അർജുനെ ഏൽപ്പിക്കാനാണ് നിർദ്ദേശം ലഭിച്ചതെന്ന് ഷെഫീഖ് മൊഴി നൽകി. അർജുനുമായി ഷെഫീഖ് നടത്തിയ ഫോൺ സംഭാഷണമാണ് തെളിവായത്. മുഹമ്മദ് ഷെഫീഖിനെ കൊച്ചിയിലെത്തിച്ച് അർജുനൊപ്പം ഇരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് തീരുമാനിച്ചിട്ടുണ്ട്.