കൊച്ചി > ലക്ഷദ്വീപ് സന്ദർശനത്തിന് എംപിമാർക്ക് അനുമതി നിഷേധിക്കുന്ന അഡ്മിനിസ്ട്രേഷൻ നടപടിക്കെതിരെ പാർലമെന്റ് അംഗങ്ങളായ എളമരം കരിം, വി ശിവദാസൻ, എ എം ആരിഫ് എന്നിവർ ഹൈക്കോടതിയെ സമീപിച്ചു.
ലക്ഷദ്വീപ് നിവാസികൾക്കെതിരെ വിവാദ നിയമങ്ങൾ പാസാക്കിയ സാഹചര്യത്തിൽ ലക്ഷദ്വീപ് സന്ദർശനത്തിന് അനുമതി തേടി പാർലമെന്റ് അംഗങ്ങൾ നൽകിയ അപേക്ഷകൾ പരിഗണിക്കാൻ ലക്ഷദ്വീപ് ഭരണനേതൃത്വം തയ്യാറായില്ല. ഇത് ജനാധിപത്യനിഷേധവും പൗരന്മാർക്കുള്ള സഞ്ചാരസ്വാതന്ത്ര്യ നിഷേധവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് എംപിമാർ ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ചൊവ്വാഴ്ച പരിഗണിക്കും.