കൊച്ചി > അഭിമന്യു രക്തസാക്ഷിദിനത്തോടനുബന്ധിച്ച് ജൂലൈ 29ന് എസ് എഫ് ഐ എറണാകുളം ഗവണ്മെന്റ് ലോ കോളേജ് യൂണിറ്റ് കമ്മറ്റി കോളേജ് തല അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. രണ്ട് റൗണ്ടുകളായി നടത്തുന്ന മത്സരത്തിന് ഒന്നാം സ്ഥാനത്തിന് 1500 രൂപയും രണ്ടാം സ്ഥാനത്തിന് 1000 രൂപയും മൂന്നാം സ്ഥാനത്തിന് 500 രൂപയും ക്യാഷ് അവാര്ഡായി നല്കും. 100 രൂപയാണ് രജിസ്ട്രേഷന് ഫീസ്.
രജിസ്ട്രേഷനും കൂടുതല് വിവരങ്ങള്ക്കും 9847463343, 8129080326 എന്നീ നമ്പരുകളില് ബന്ധപ്പെടാം.














