സായ് കൃഷ്ണയ്ക്കെതിരെ ഏപ്രിൽ മാസത്തിലാണ് ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗോപിക പരാതി നൽകിയത്. വനിതാ പ്രവർത്തകയുടെ പരാതി പാർട്ടി അവഗണിച്ചതോടെയാണ് ഗോപിക മാധ്യമങ്ങളെ കാണുകയായിരുന്നു. ഇതിനു പിന്നാലെയാണ് പ്രതി കീഴടങ്ങിയത്.
ഗോപിക പരാതി നൽകിയെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗമാണ് പ്രതിയെ സംരക്ഷിച്ചത് എന്നാണ് ആരോപണം. ഇന്നലെ സിപിഎം ചാല ഏരിയാ കമ്മിറ്റി ഓഫീസിൽ എത്തി ഡിവൈഎഫ്ഐ യോഗത്തിൽ പ്രതി പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.
പോലീസിൽ അറിയിച്ചിട്ടും പ്രതിക്കെതിരെ നടപടിയെടുത്തിരുന്നില്ല. ഇതേത്തുടര്‍ന്നാണ് സംഭവം വാര്‍ത്തയായത്. ഹൈക്കോടതിയിൽ പ്രതി ജാമ്യത്തിന് ശ്രമിക്കുന്നതിനാൽ അറസ്റ്റ് ചെയ്യുന്നതിൽ തടസം ഉണ്ടെന്നായിരുന്നു പോലീസിന്റെ നിലപാട്. കീഴടങ്ങിയ പ്രതിയെ റിമാൻഡ് ചെയ്തു.