സംഭവത്തിൽ രേഖാമൂലം പരാതി നൽകിയിട്ടും നടപടിയെടുക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കരുനാഗപ്പള്ളി ബിജെപി മണ്ഡലം സെക്രട്ടറി പാർട്ടിയിൽ നിന്നും രാജിവെച്ചു. ബിജെപി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി രാജി രാജാണ് തെരഞ്ഞെടുപ്പിൽ ഫണ്ടിൽ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയത്.
മണ്ഡലം സെക്രട്ടറിയുടെ രാജി ബിജെപി ജില്ലാ നേതൃത്വം ഇനിയും അംഗീകരിച്ചിട്ടില്ല. വിഷയത്തിൽ രാജിയെ അനുനയിപ്പിക്കാനുള്ള ശ്രമവുമായാണ് ജില്ലാ നേതൃത്വം മുന്നോട്ടു പോകുന്നത്. തെരഞ്ഞെടുപ്പ് കണക്ക് പാർട്ടിക്ക് നൽകിയിട്ടുണ്ടെന്നും ആരോപണത്തിൽ കഴമ്പില്ലെന്നും ബിറ്റി സുധീർ പറയുന്നു.
മുപ്പതിനായിരം വോട്ടുണ്ടെന്ന മണ്ഡലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ വൻ തുക കരുനാഗപ്പള്ളിയിലെ പ്രചാരണത്തിന് കേന്ദ്രം നേതൃത്വം നൽകിയിരുന്നുവെന്ന് രാജി രാജ് ആരോപിക്കുന്നു. തെരഞ്ഞെടുപ്പിന് ശേഷം സ്ഥാനാർത്ഥിയായിരുന്ന ബിറ്റി സുധീർ മൂന്ന് ലക്ഷത്തി എൺപതിനായിരം രൂപ പൻവലിച്ചെന്നാണ് രാജി ആരോപിക്കുന്നത്