
ആർ ബാലകൃഷ്ണ പിള്ള ഗതാഗത മന്ത്രിയായിരിക്കുമ്പോഴാണ് രാഷ്ട്രീയക്കാരെ ഡയറക്ടർ ബോർഡിൽ ഉൾപ്പെടുത്തിയത്. ഇപ്പോഴുള്ള പതിനഞ്ച് അംഗ ഡയറക്ടർ ബോർഡിൽ എട്ടു പേർ രാഷ്ട്രീയക്കാരുടെ നോമിനികളാണ്. ഇവരെ ഒഴിവാക്കി പ്രഫഷണലുകളെ മാത്രം നിയമിക്കാനാണ് സർക്കാരിന്റെ തീരുമാനം. സുശീൽ കുമാർ ഖന്ന റിപ്പോർട്ടിൽ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
കെഎസ്ആർടിസിയുടെ തലപ്പത്ത് വലിയ തോതിലുള്ള അഴിച്ചുപണി നടത്താൻ പോകുകയാണെന്ന് മന്ത്രി പറഞ്ഞു. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി പെട്രോൾ പമ്പുകൾ തുടങ്ങുകയാണ്. എട്ട് പമ്പുകൾ ആഗസ്റ്റ് 15 ന് മുമ്പ് തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
ബസുകളിൽ പ്രകൃതി വാതക ഇന്ധനം ഉപയോഗിക്കാനുള്ള നടപടികൾ പുരോഗമിക്കുക്കുകയാണ്. ഇപ്പോൾ ആരംഭിച്ച സിറ്റി സർക്കുലർ സർവ്വീസുകൾ വ്യാപിപ്പിക്കാൻ പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.















