പാര്‍ട്ടി പ്രവര്‍ത്തകയുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. വടകര മുളിയേരി ബ്രാഞ്ച് സെക്രട്ടറി ബാബുരാജിനും ഡിവൈഎഫ്ഐ പതിയേക്കര മേഖല സെക്രട്ടറി ലിജീഷിനുമെതിരെയുമാണ് പരാതി നൽകിയിരിക്കുന്നത്. ബലാത്സംഗം, അതിക്രമിച്ച കടക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസെടുത്തിരിക്കുന്നത്.
സംഭവം ഇങ്ങനെ,
രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ പരാതിയിലാണ് സിപിഎമ്മിൽ നടപടിയുണ്ടായിരിക്കുന്നത്. മൂന്ന് മാസങ്ങള്‍ക്ക് മുൻപാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽ അതിക്രമിച്ചു കയറിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പരാതിക്കാരിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം പീഡിപ്പിച്ചു. ഈ സംഭവം ഭർത്താവിനേയും നാട്ടുകാരേയും അറിയിക്കും എന്നു പറഞ്ഞ തുടർന്നും ഇയാൾ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.
ഇതിന് പിന്നാലെ ഡിവൈഎഫ്ഐ നേതാവ് ലിജീഷും വീട്ടിലെത്തി ബ്രാഞ്ച് സെക്രട്ടറി ചെയ്ത കാര്യങ്ങള്‍ തനിക്കറിയാമെന്നും ഇതെല്ലാം പുറത്ത് പറയുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇത്തരത്തിൽ തുടര്‍ച്ചയായി ഉണ്ടായ പീഡനത്തിൽ മാനസികമായും ശാരീരികമായും തകര്‍ന്നതായും ഡോക്ടറെ കണ്ട് ചികിത്സ തേടിയിരുന്നതായും അതിന് ശേഷമാണ് ഇത്തരത്തിൽ പോലീസിൽ പരാതി നൽകിയത് എന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
യുവതിയുടെ പരാതിയിൽ പൊലീസ് 164 പ്രകാരം രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷമാണ് എഫ്ഐആർ തയ്യാറാക്കിയത്. പരാതിക്കാരിയിൽ നിന്നും വിശദമായ മൊഴി ഉടനെ രേഖപ്പെടുത്തുമെന്നും വൈദ്യപരിശോധനയ്ക്ക് വിധേമയാക്കുമെന്നും പൊലീസ് പിന്നീട് അറിയിച്ചു. ഇതിന് ശേഷമായിരിക്കും അറസ്റ്റ്.
അതേസമയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെ പിന്നാലെ ബാബുരാജിനേയും ലിജീഷിനേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സിപിഎം വടകര ഏരിയ സെക്രട്ടറി ഗോപാലൻ മാസ്റ്റർ അറിയിക്കുകയായിരുന്നു.