കൊച്ചി: തനിക്കെതിരായ നിയമ നടപടികൾ അജണ്ടയുടെ ഭാഗമെന്ന് ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന. ലക്ഷദ്വീപിൽ നിന്ന് തിരിച്ചെത്തിയ ശേഷം വിമാനത്താവളത്തിൽ വെച്ച്മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ആയിഷ.
ചോദ്യം ചെയ്യൽ പൂർത്തിയായിട്ടും ഫോൺ പിടിച്ചെടുത്തതെന്തിനെന്ന് അറിയില്ല. ഉമ്മയുടെയും സഹോദരന്റെയും ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പോലീസ് പരിശോധിച്ചു. താൻ ദ്വീപിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്നത് നുണക്കഥയാണെന്നും അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്നും അവർ അറിയിച്ചു.
അഗത്തിയിൽ നിന്നും ആയിഷ യാത്ര ചെയ്ത വിമാനം മോശം കാലാവസ്ഥയെത്തുടർന്ന് ആദ്യം കോയമ്പത്തൂരിലേക്ക് തിരിച്ചുവിട്ടിരുന്നു. പിന്നീട് നെടുമ്പാശ്ശേരിയിൽ തന്നെ ഇറക്കുകയായിരുന്നു.