കോഴിക്കോട്> ബത്തേരിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന വെളിപ്പെടുത്തല്‍ നിഷേധിക്കാതെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് . ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട പുതിയ സംഭാഷണ ശബ്ദരേഖയെക്കുറിച്ച് ആവര്‍ത്തിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തിന് കെ സുരേന്ദ്രന് പ്രതികരിച്ചില്ല. സംഭാഷണം നിഷേധിച്ചതുമില്ല.
എല്ലാം അന്വേഷിക്കട്ടെ എന്ന് പറഞ്ഞ് സുരേന്ദ്രന് ഒഴിഞ്ഞുമാറുകയായിരുന്നു. രാമനാട്ടുകര സ്വര്‍ണക്കടത്തില്‍ സിപി ഐ എമ്മിന് പങ്കുണ്ടെന്നും ബിജെപി നേതാവ് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കേസ് പ്രത്യേക അന്വേഷണസംഘത്തെ ഏല്പിക്കണമെന്നും ആവശ്യപ്പെട്ടു.