തിരുവനന്തപുരം > സ്ത്രീധനത്തിനെതിരെ ഉറച്ച ശബ്ദവുമായി യുവതയുടെ ജാഗ്രതാ സദസ്സ്. ‘സ്ത്രീധനത്തിന്റെ പേരിൽ ഇനിയൊരു ജീവൻ പൊലിയരുത്’ എന്ന സന്ദേശവുമായാണ് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപകമായി യുവജന ജാഗ്രതാ സദസ്സുകൾ സംഘടിപ്പിച്ചത്. തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ സംഘടിപ്പിച്ച സദസ്സ് സംസ്ഥാന സെക്രട്ടറി എ എ റഹിം ഉദ്ഘാടനം ചെയ്തു.
നടൻ ഇർഷാദ് അലി, സംവിധായകൻ ഷാജി അസീസ്, എം എ സിദ്ദിഖ്, അമൃത റഹീം എന്നിവർ സംസാരിച്ചു.
സമാപനയോഗം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ യു ജെനീഷ്കുമാർ എംഎൽഎ സംസാരിച്ചു.