തിരുവനന്തപുരം> സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ് ഹൗസുകളുടെ നവീകരണത്തിന് പൊതുജനങ്ങളില്‍ നിന്നും അഭിപ്രായം തേടി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്.സംസ്ഥാനത്തെ പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ പദ്ധതി തയ്യാറാവുകയാണ്. ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. കൂടുതല്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുകയും ജനകീയമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.
റസ്റ്റ് ഹൗസുകളെ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന് എന്തൊക്കെ ചെയ്യാം, ഏതെല്ലാം രീതിയില്‍ പുതിയ ആശയങ്ങള്‍ നടപ്പിലാക്കാം എന്നതിനെ സംബന്ധിച്ചാണ് പൊതുജനങ്ങളുടെ അഭിപ്രായം തേടുന്നത്.
സോഷ്യല്‍മീഡിയ വഴിയാണ് ജനങ്ങള്‍ ആശയം സമര്‍പ്പിക്കേണ്ടത്. ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ കമന്റായും അഭിപ്രായം രേഖപ്പെടുത്താം. ജൂണ്‍ 27 ന് മുന്‍പ് അഭിപ്രായങ്ങള്‍ സമര്‍പ്പിക്കണമെന്നും മുഹമ്മദ് റിയാസ് അഭ്യര്‍ത്ഥിച്ചു