Also Read :
ജോസഫൈൻ തെറ്റ് ഏറ്റുപറഞ്ഞതായും പി കെ ശ്രീമതി വ്യക്തമാക്കി. സെക്രട്ടറിയേറ്റ് യോഗത്തിലും ജോസഫൈൻ ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടി സെക്രട്ടേറിയേറ്റി രൂക്ഷമായ വിമര്‍ശനമുയര്‍ത്തി പി കെ ശ്രീമതി. ഇതിന് പിന്നാലെയാണ് മാധ്യമങ്ങളുടെ മുന്നിലും പരസ്യമായി ജോസഫൈനെ തള്ളി ശ്രീമതിയെത്തിയത്.
വിവാദ പരാമര്‍ശത്തെക്കുറിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജോസഫൈൻ വിശദീകരിച്ചു. എന്നാൽ, ഇ പി ജയരാജൻ അടക്കമുള്ള നേതാക്കള്‍ ജോസഫൈന്റെ നിലപാടിനെ വിമര്‍ശിച്ചു. ജോസഫൈന് എതിരെ കൂട്ടവിമര്‍ശനമാണ് ഉയര്‍ന്നത്. സംഭവം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയെന്നായിരുന്നു വിമര്‍ശനം. പാര്‍ട്ടിക്കും സര്‍ക്കാരിനും അവമതിപ്പുണ്ടാക്കിയെന്ന് നേതാക്കള്‍ പറഞ്ഞു.
Also Read :
വിഷയത്തിൽ സിപിഎം ഇന്ന് രാജി ചോദിച്ച് വാങ്ങി. കാലാവധി അവസാനിക്കാൻ ഒൻപത് മാസം ബാക്കി നിൽക്കെയാണ് രാജി വച്ചത്. പരാതിക്കാരിയോടെ മോശമായി സംസാരിച്ചത് വലിയ വിവാദമായിരുന്നു.