കണ്ണൂർ > കോവിഡ് ബാധിച്ച കഥാകൃത്ത് ടി പത്മനാഭനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേർത്ത പനിയും ക്ഷീണവുമുണ്ട്. മറ്റ് കാര്യമായ പ്രയാസമൊന്നുമില്ല. വ്യാഴാഴ്ച പകൽ മൂന്നോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മനാഭനെ വിദഗ്ധ ഡോക്ടർമാരടങ്ങുന്ന മെഡിക്കൽ സംഘം പരിശോധിച്ചു.