സംസ്ഥാന സർക്കാർ നിയമപരമായ അധികാരങ്ങൾ ദുർവിനിയോഗം ചെയ്ത് നിയോഗിച്ച ജസ്റ്റിസ് വി കെ മോഹനൻ കമ്മീഷൻ്റെ ഇടപെടലുകൾ അടിയന്തരമായി റദ്ദാക്കണം. കേന്ദ്ര ഏജൻസി അന്വേഷിക്കുന്ന കേസിൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ കേസിനെ ദുർബലപ്പെടുത്തുന്ന നടപടിയാണ് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകുന്നതെന്നും ഇ.ഡി ആരോപിച്ചു.
കമ്മീഷനെ നിയോഗിച്ചതിലൂടെ മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തു. അന്വേഷണ കമ്മീഷനെ നിയമിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഇ.ഡി വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവരുടെ പേരുകൾ ഉൾപ്പെടുത്താൻ കേന്ദ്ര ഏജൻസികൾ ഗൂഢാലോചന നടത്തിയെന്ന പ്രതികളുടെ വെളിപ്പെടുത്തലിൻ്റെ പശ്ചാത്തലത്തിലാണ് സർക്കാർ അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. മെയ് ഏഴിന് ഇതുപ്രകാരം വിജ്ഞാപനം പുറത്തിറക്കിയിരുന്നു. ജൂൺ പതിനൊന്ന് മുതൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. തെളിവുകൾ കൈയിലുള്ളവർക്ക് അവ ജൂൺ 26ന് മുൻപ് ഹാജരാക്കാമെന്നാണ് കമ്മീഷൻ പറഞ്ഞത്. ഇത് വ്യക്തമാക്കി കൊണ്ടുള്ള തെളിവെടുപ്പിന് പത്രപ്പരസ്യം നൽകിയിരുന്നു. ഇതോടെയാണ് ഇ.ഡി ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചത്.