കണ്ണൂര്> നവ മാധ്യമങ്ങളുടെ പ്രവര്ത്തനം സിപിഐ എം ക്വട്ടേഷന് സംഘങ്ങളെ ഏല്പിച്ചിട്ടില്ലെന്ന് സിപിഐ എം ജില്ലാസെക്രട്ടറി എം വി ജയരാജന്. രാഷ്ട്രീയ പ്രചരണം നടത്താനാണ് സിപിഐ എം നവ മാധ്യമങ്ങളെ ഉപയോഗിക്കുന്നത്. അതിന് ക്വട്ടേഷന് സംഘത്തിന്റെ ആവശ്യമില്ല. മാധ്യമ പ്രവര്ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ജയരാജന്.
ഏത് കേസിലെ പ്രതിയായാലും ക്വട്ടേഷന്കാര് ക്വട്ടേഷന്കാര് തന്നെയാണ്. പാര്ടിയുടെ സംരക്ഷണം അവര്ക്കുണ്ടാവില്ല. സിപിഐ എം പ്രവര്ത്തകര് ആരും ക്വട്ടേഷന് സംഘവുമായി സഹകരിക്കില്ല. മുഹമ്മദ് സാലിഹ് മര്വാന്, മുഹമ്മദലി കണ്ടേരി, അഫ്താബ് മമമാക്കുന്ന്, നിസാമുദ്ദീന് കൈതേരി കപ്പണ, പുത്തന് കണ്ടം പ്രണൂബ്, കാക്കയങ്ങാട് ആകാശ്, ധര്മടത്തെ ലെനീഷ്, ടുട്ടു എന്ന ഷിജിന്, ശ്രീജിത്ത്, പാനൂര് കാട്ടിന്റവിട ആദര്ശ്, ചെണ്ടയാട് ശരത്, വെള്ളങ്ങാട് യാദവ്, കണ്ണിപ്പൊയില് ബാബു വധക്കേസിലെ പ്രതികളായ അരുണ് ഭാസ്ക്കര്,ശ്യാംജിത്ത്, ആകാശ്, കൂത്തുപറമ്പിലെ സ്വരലാല്, രഞ്ജിത്ത്, ജിത്തു, കതിരൂരിലെ റെനില്, ചത്തി റമീസ് എന്ന റമീസ്, അഴീക്കോട്ടെ അര്ജുന് എന്നീ പേരുകളാണ് സ്വര്ണ കടത്ത് വാഹകരായോ, ക്വട്ടേഷനില് പങ്കാളികളായോ പുറത്തുവന്നിട്ടുള്ളത്.
ഈ പറഞ്ഞവരില് ആരെയും നവ മാധ്യമങ്ങളുടെ ചുമതല സിപിഐ എം ഏല്പിച്ചിട്ടില്ല. ഇവരില് ചിലര് ആര്എസ്എസുകാരാണെന്നും ജയരാജന് വ്യക്തമാക്കി.