കെപിസിസി പ്രസിഡന്റ്, മൂന്ന് വർക്കിങ് പ്രസിഡന്റുമാർ, മൂന്ന് വൈസ് പ്രസിഡന്റുമാർ, 15 ജനറൽ സെക്രട്ടറിമാർ, ഒരു ട്രഷറർ എന്നിവരാകും ഉണ്ടാകുക. ഇതിനു താഴെ സെക്രട്ടറിമാർ ഉണ്ടാകും. ഇവരെ എക്സിക്യൂട്ടീവ് യോഗത്തിൽ വിളിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെപിസിസിയിൽ സ്ത്രീ, ദലിത് സംവരണം ഏർപ്പെടുത്തുമെന്നും സുധാകരൻ വ്യക്തമാക്കി.
എല്ലാ മേഖലകളിലും പത്ത് ശതമാനം ഭാരവാഹിത്വം ഉറപ്പാക്കും. എസ് സി, എസ് ടി മേഖലകളിലും പത്ത് ശതമാനം സംവരണം ഏർപ്പെടുത്തും. പരാജയത്തിന്റെ കാരണം കണ്ടെത്തുന്നതിന് മൂന്ന് അംഗങ്ങളുള്ള അഞ്ച് മേഖലാ കമ്മിറ്റികളെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അച്ചടക്കരാഹിത്യം ഇല്ലാതാക്കാൻ സംസ്ഥാന, ജില്ലാ തലത്തിൽ അച്ചടക്ക സമിതി രൂപീകരിക്കും. ചാനൽ ചർച്ചയിൽ ആര് പങ്കെടുക്കണമെന്ന് കെപിസിസി തീരുമാനിക്കും. തെരഞ്ഞെടുപ്പിൽ ഗുരുതര ആരോപണങ്ങൾക്ക് വിധേയരായ നേതാക്കൾക്കെതിരെ പഠിച്ച് നടപടിയെടുക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
താഴേ തട്ടു മുതൽ പുനസംഘടിപ്പിക്കും. ജില്ലാ കമ്മിറ്റി, നിയോജക മണ്ഡലം കമ്മിറ്റി, ബ്ലോക്ക് കമ്മിറ്റി, മണ്ഡലം കമ്മിറ്റി, വാർഡ്, ബൂത്ത്, മൈക്രോ ലെവൽ കമ്മിറ്റി (അയൽക്കൂട്ടം) എന്നിവ പുനസംഘടിപ്പിക്കും. രാഷ്ട്രീയ പഠനത്തിന് പൊളിറ്റിക്കൽ സ്കൂൾ ആരംഭിക്കുമെന്നും സുധാകരൻ പറഞ്ഞു.