തിരുവനന്തപുരം > മുതിർന്ന മാധ്യമ പ്രവർത്തകനും ദി ഹിന്ദുവിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫുമായ എസ് അനിൽ രാധാകൃഷ്ണൻ (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കുറവൻകോണം മാർക്കറ്റ് റോഡിലെ സ്വവസതിയായ സതി ഭവനത്തിലായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് തൈക്കാട് ശാന്തികവാടത്തിൽ.
കവടിയാർ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയായിരുന്നു. പരേതനായ രാധാകൃഷ്ണൻ നായരുടെയും സതി ദേവിയുടെയും മകനാണ്. ഭാര്യ: എസ് എസ് സിന്ധു (അധ്യാപിക, കോട്ടൺഹിൽ സ്കൂൾ). മകൻ: എസ് എ നാരായൺ (റിലയൻസ് പെട്രോളിയം, ഗുജറാത്ത്).
മുഖ്യമന്ത്രി അനുശോചിച്ചു
ദി ഹിന്ദു കേരള ബ്യൂറോ ചീഫ് അനിൽ രാധാകൃഷ്ണന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു. മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങൾ മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അനിൽ രാധാകൃഷ്ണൻ. അദ്ദേഹത്തിന്റെ ആകസ്മിക വിയോഗം മാധ്യമലോകത്തിനും സമൂഹത്തിനും വലിയ നഷ്ടമാണെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മന്ത്രിമാരായ കെ രാജൻ, വി ശിവൻകുട്ടി എന്നിവരും അനുശോചിച്ചു.